ടിപി സ്മ​ര​ണ​യി​ൽ  കു​രു​ന്നു​ക​ൾ ടിപി​യു​ടെ ചി​ത്ര​മു​ള്ള വെ​ള്ള ടീ ​ഷ​ർ​ട്ടും തൊ​പ്പി​യു​മ​ണി​ഞ്ഞ് ന​ട​ത്തി​യ പ്ര​ക​ട​നം ആ​വേ​ശ​മാ​യി

വ​ട​ക​ര: ആ​ർ​എം​പി​ഐ നേ​താ​വാ​യി​രു​ന്ന ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​നെ സ്മ​രി​ക്കാ​ൻ കു​രു​ന്നു​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​വും മു​ദ്രാ​വാ​ക്യം വി​ളി​യും ആ​വേ​ശ​മാ​യി. ടി.​പി​യു​ടെ ആ​റാം ര​ക​ത​സാ​ക്ഷി ദി​ന​ത്തി​ൽ ന​ട​ന്ന ബ​ഹു​ജ​ന പ്ര​ക​ട​ന​ത്തി​ലാ​ണ് ഈ ​കാ​ഴ്ച. വെ​ള്ളി​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ഓ​ർ​ക്കാ​ട്ടേ​രി​യി​ലേ​ക്ക് നീ​ങ്ങി​യ പ്ര​ക​ട​ന​ത്തി​ൽ കു​രു​ന്നു​ക​ൾ ചി​ട്ട​യാ​യി ചു​വ​ട് വെ​ക്കു​ക​യാ​യി​രു​ന്നു.

ടിപി​യു​ടെ ചി​ത്ര​മു​ള്ള വെ​ള്ള ടീ ​ഷ​ർ​ട്ടും തൊ​പ്പി​യു​മ​ണി​ഞ്ഞ് പ​താ​ക​യേ​ന്തി ഇ​ങ്ക്വി​ലാ​ബ് വി​ളി​ച്ച് മു​ന്നേ​റി​യ​ത് ഏ​വ​രു​ടേ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. മു​ഷ്ടി ചു​രു​ട്ടി ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കൊ​ച്ചു​പ്ര​വ​ർ​ത്ത​ക​ർ ത​ള​രാ​തെ ഏ​റെ ദൂ​രം ന​ട​ന്നു​നീ​ങ്ങി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ന​ട​ന്ന​ത്. ക​ന​ത്ത പോ​ലീ​സ് ബ​ന്ത​വ​സും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts