കൊ​ട്ടി​യൂ​ർ പീഡനം; ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും; കോടതി പരിസരത്ത് കർശന സുരക്ഷ ശക്തമാക്കി

Fr.Robin_arrest_010317ത​ല​ശേ​രി: കൊ​ട്ടി​യൂ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട കൂ​ത്തു​പ​റ​ന്പ് ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ പ്ര​തി​ക​ളാ​യ  ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​സി​സ്റ്റ​ർ ടെ​സി ജോ​സ്, ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഹൈ​ദ​ര​ലി,  അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ​സി എ​ന്നി​വ​ർ അ​ഡ്വ.​വി.​ജ​യ​കൃ​ഷ്ണ​ൻ മു​ഖാ​ന്തി​രം സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യാ​ണ് ഇ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

അ​തി​നി​ടെ,  ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഫാ. ​റോ​ബി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഫാ.​റോ​ബി​നെ ഇ​ന്ന് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കാ​നു​ള്ള പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് ഇ​ന്ന​ലെ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്രോ​സി​ക്യൂ​ഷ​ൻ മു​ഖാ​ന്തി​രം കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഫാ.​റോ​ബി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts