രോഹിതിനും സഹോദരങ്ങൾക്കും ഇനി ഓൺലൈൻ ക്ലാസ് മുടങ്ങില്ല; വീട് വൈദ്യുതീകരിച്ചു നൽകി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​

പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര​യി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ലാ​ത്ത നി​ർ​ധ​ന കു​ടും​ബ​ത്തി​ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി. കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി ടി​വി​യും ന​ൽ​കി.

കേ​ബി​ൾ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി​യ​തും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് . ഒരാഴ്ചമുന്പ് എംപി പ്രതാപൻ പങ്കെടുത്ത ചടങ്ങിൽ ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​ണ്ടോ എ​ന്ന​ന്വേ​ഷി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് എ​ട​ത്തി​പ​റ​ന്പി​ൽ ര​മേ​ഷി​ൻ​രെ വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലെ​ന്നും കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലെ​ന്നും മ​ന​സി​ലാ​യ​ത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​തി​നും, എഴിലും ​അ​ഞ്ചി​ലും പ​ഠി​ക്കു​ന്ന മി​ഴി​ക്കും, ശി​വാ​നി​ക്കും പ​ഠി​ക്കു​ന്ന​തി​നാ​യി പ​റ​പ്പൂ​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വീ​ട് വൈ​ദ്യു​തീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.

അ​ധി​കൃ​ത​ർ വേ​ഗം ക​ണ​ക്ഷ​ൻ ന​ൽ​കു​ക​യും ചെ​യ്തു. കേ​ബി​ൾ ടി ​വി ക​ണ​ക്ഷ​നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ല​ഭ്യമാ​ക്കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജോ​ണ്‍​സ​ണ്‍, എം.​ശ്രീ​കു​മാ​ർ, കെ.​സോ​മ​ൻ, റീ​ന ഫ്രാ​ൻ​സി​സ്, സു​ധ​ൻ കാ​ര​യി​ൽ, കെ.​കെ.​രാ​ജ​ൻ, എ​സ്.​ഹ​രീ​ഷ്കു​മാ​ർ, എ​ൻ.​എം.​പു​ഷ്പാ​ക​ര​ൻ, ടി.​എം.​യോ​ഹ​ന്നാ​ൻ, എം.​കെ.​ഷാ​ജു എ​ന്നി​വ​ർ പങ്കെടുത്തു.

Related posts

Leave a Comment