കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സാ പദ്ധതിയിൽപ്പെട്ടവർക്ക് വിലകൂടിയ മരുന്നുകൾ നൽകുന്നില്ലെന്ന് ആക്ഷേപം

ഗാ​ന്ധി​ന​ഗ​ർ: വി​ല കൂ​ടി​യ മ​രു​ന്നു ന​ല്കാ​തെ രോ​ഗി​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്. അ​ഡ്മി​റ്റാ​യ രോ​ഗി​ക​ൾ​ക്ക് വി​വി​ധ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി പ്ര​കാ​രം വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടും ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, കാ​രു​ണ്യ പ​ദ്ധ​തി തു​ട​ങ്ങി പൂ​ർ​ണ​മാ​യും സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ ന​ൽ​കു​വാ​ൻ മെ​ഡി​ക്ക​ൽ ഷോ​പ്പ് അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ ഒ​രു യു​വ​തി​ക്ക് കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ 4000 രൂ​പ വി​ല​യു​ള്ള ഈ ​മ​രു​ന്നി​ന് സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ 2500 രൂ​പ​യാ​ണ് വി​ല. ഇ​വി​ടെ മ​രു​ന്ന് ഉ​ണ്ടെ​ന്ന് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​രം മ​രു​ന്ന് സൗ​ജ​ന്യ​മാ​യി വാ​ങ്ങു​വാ​ൻ എ​ത്തി​യ​പ്പോ​ൾ മ​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഫാ​ർ​മ​സി ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ 10 മി​നി​റ്റ് മു​ൻ​പ് ഇ​വി​ടെ വ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​രു​ന്ന് ഉ​ണ്ടെന്നു പ​റ​ഞ്ഞ​ല്ലോ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഉ​ട​ൻ മ​രു​ന്ന് ന​ൽ​കു​ക​യും ചെ​യ്തു. മ​രു​ന്ന് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​യ​തു​കൊ​ണ്ടാ​ണ് മ​രു​ന്ന് ന​ൽ​കു​വാ​ൻ ത​യാ​റാ​യ​ത്. അ​ത​ല്ലെ​ങ്കി​ൽ വി​ല കൂ​ടി​യ മ​രു​ന്നു ന​ല്കു​ക​യി​ല്ല. ഇ​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്നാ​ണ് പ​ര​ക്കെ ആ​ക്ഷേ​പം.

നി​ർ​ധന​രാ​യ പ​ല രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്നി​ല്ല. എ​ന്നാ​ൽ പ​ണം കൊ​ടു​ത്തു വാ​ങ്ങു​വാ​നാ​ണെ​ങ്കി​ൽ എ​ല്ലാ വി​ധ മ​രു​ന്നു​ക​ളും കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലും ആ​ശു​പ​ത്രി വ​ക മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ൽ സ്റ്റോ​ർ അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടേ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടേ​യും ആ​വ​ശ്യം.

Related posts