ജ​യ​സൂ​ര്യ​യു​ടെ 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ; രോ​ഹി​ത് പു​തി​യ അ​വ​കാ​ശി

ക​ട്ട​ക്ക്: 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലോ​ക റി​ക്കാ​ർ​ഡ്് പ​ഴ​ങ്ക​ഥ​യാ​ക്കി ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ. ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടു​ന്ന ഓ​പ്പ​ണ​ർ എ​ന്ന നേ​ട്ട​മാ​ണു രോ​ഹി​തി​നെ തേ​ടി​യെ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​യു​ടെ മു​ൻ ഓ​പ്പ​ണ​ർ സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ റി​ക്കാ​ർ​ഡാ​ണു ക​ട്ട​ക്കി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് മ​റി​ക​ട​ന്ന​ത്. 1997-ൽ ​എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി 2387 റ​ണ്‍​സ് നേ​ടി​യാ​ണു ജ​യ​സൂ​ര്യ ഇ​തു​വ​രെ റി​ക്കാ​ർ​ഡ് കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ക​ട്ട​ക്കി​ൽ രോ​ഹി​ത് ഇ​തു മ​റി​ക​ട​ന്നു.

ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും നി​ല​വി​ൽ രോ​ഹി​തി​ന്‍റെ പേ​രി​ലാ​ണ്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന​ത്. 2370 റ​ണ്‍​സാ​ണ് ഈ ​ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ കോ​ഹ്ലി നേ​ടി​യി​ട്ടു​ള്ള​ത്.

Related posts