ക​ട​ലി​ലെ അ​ത്ഭു​ത കാ​ഴ്ച​ക​ളു​മാ​യി അ​ണ്ട​ർ വാ​ട്ട​ർ എ​ക്സ്പോ കൊല്ലം  ആ​ശ്രാ​മ മൈതാനത്ത് നാളെ  ആരംഭിക്കും

കൊ​ല്ലം: ക​ട​ലി​ലെ അ​ത്ഭു​ത കാ​ഴ്ച​ക​ളു​മാ​യി ഓ​ഷ്യാ​ന​സ് അ​ണ്ട​ർ വാ​ട്ട​ർ എ​ക്സ്പോ 19മു​ത​ൽ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കും. 150 അ​ടി നീ​ള​ത്തി​ൽ നീ​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് നി​ർ​മി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ മൊ​ബൈ​ൽ ട​ണ​ൽ അ​ക്വേ​റി​യ​മാ​ണ് എ​ക്സ്പോ​യു​ടെ ആ​ക​ർ​ഷ​ണ​മെ​ന്ന് സം​ഘാ​ട​ക​രാ​യ കെ.​കെ.​നി​മി​ൽ, എ​സ്.​പ​ദ്മ​നാ​ഭ​ൻ, ഡി.​സു​നു​രാ​ജ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ അ​നേ​ക​യി​നം മ​ത്സ്യ​ങ്ങ​ളും സ​സ്യ​ങ്ങ​ളും മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​സ്മ​യ ലോ​കം ജി​ഐ സ്ട്രെ​ക്ച​റി​ൽ അ​ക്രി​ലി​ക് ഗ്ലാ​സി​ൽ നി​ർ​മി​ച്ച തു​ര​ങ്ക​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന രാ​ജ്യ​ത്തെ പ്ര​ഥ​മ പ്ര​ദ​ർ​ശ​ന​മാ​ണി​ത്.

18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 16000 അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളും ക​ട​ൽ ജീ​വി​ക​ളും ട​ണ​ൽ അ​ക്വേ​റി​യ​ത്തി​ലു​ണ്ടാ​കും. ക​ട​ലി​ന​ടി​യി​ലൂ​ടെ സ​ഞ്ത​രി​ക്കു​ന്ന അ​നു​ഭ​വം പ​ക​രു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​രാ​പെ​യ്മ, ഷാ​ർ​ക്ക്, ചീ​ങ്ക​ണ്ണി രൂ​പ​ത്തി​ലു​ള്ള അ​ലി​കാ​റ്റ​ർ‌, രാ​ത്രി മ​നു​ഷ്യ​ശ​ബ്ദ​ത്തി​ൽ ക​ര​യു​ന്ന റെ​ഡ്കാ​റ്റ്, പി​രാ​ന, ഒ​ക്ടോ​പ​സ്, തെ​ര​ണ്ടി എ​ന്നി​വ അ​ക്വേ​റി​യ​ത്തി​ലെ വി​സ്മ​യ കാ​ഴ്ച​ക​ളാ​കും. ഓ​രോ ജീ​വ​ജാ​ല​ങ്ങ​ളെ​യും അ​തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ച് സ​മു​ദ്ര​വി​ജ്ഞാ​നം കാ​ണി​ക​ൾ​ക്ക് പ​ക​രു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഫ​ൺ ഗെ​യിം, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, നാ​ട​ൻ-​വി​ദേ​ശ ഫു​ഡ്കോ​ർ​ട്ട്, ഗാ​ർ​ഡ​ൻ, പ​ച്ച​ക്ക​റി ന​ഴ്സ​റി എ​ന്നി​വ​യും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. രാ​വി​ലെ 11മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

Related posts