ഡിജിപിയുടെ പേരിൽ അധ്യാപികയുടെ പതിനാല് ലക്ഷം തട്ടിയ വിരുതൻ ചില്ലറക്കാരനല്ല; റോ​മാ​ന​സ് ചി​ബ്യൂ​സ്  തട്ടിപ്പിന്‍റെ ഉസ്താദ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ്ആ​പ് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ റോ​മാ​ന​സ് ചി​ബ്യൂ​സ് (29)നെ ​തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് യു​വ​തി​ക​ളു​ടെ വാ​ട്സ്ആ​പ് ന​മ്പ​ര്‍ ക​ര​സ്ഥ​മാ​ക്കി​യാ​ണ് പ്ര​തി ഇ​ത്ത​ര​ത്തി​ലു​ള​ള ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2017 മു​ത​ൽ വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​രോ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ഷ്ക്രീ​യ​മാ​ക്കി​യും സിം ​കാ​ര്‍​ഡു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് വാ​സ​സ്ഥ​ലം മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​ത്.

വ്യാ​ജ​പേ​രി​ലും മേ​ൽ വി​ലാ​സ​ത്തി​ലും നി​ര്‍​മി​ച്ച പാ​സ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നും ത​ട്ടി​പ്പി​ലൂ​ടെ നേ​ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ആ​ഡം​ബ​ര​ജീ​വി​തം ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും, ലാ​പ്ടോ​പ്പും പ​രി​ശോ​ധി​ച്ച​തി​ല്‍ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രു​ടേ​യും, സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ളി​ൽ നി​ന്നും സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും, ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്നും മേ​ധാ​വി​മാ​രു​ടെ ചി​ത്ര​ങ്ങ​ളും മേ​ൽ​വി​ലാ​സ​വും ക​ര​സ്ഥ​മാ​ക്കി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും പ്രൊ​ഫൈ​ലു​ക​ളും നി​ര്‍​മി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഇ​യാ​ളി​ല്‍ നി​ന്നും നി​ര​വ​ധി എ​ടി​എംകാ​ര്‍​ഡു​ക​ള്‍, പാ​സ്പോ​ര്‍​ട്ടു​ക​ള്‍, ലാ​പ്ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ണു​ക​ള്‍, സിം ​കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment