റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ റ​യ​ലിന് വിജയം

ronaldoമ്യൂ​ണി​ക്ക്: ഏ​ഴു മാ​സ​ത്തെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗോ​ൾ​വ​ര​ൾ‌​ച്ച​ക്ക് വി​രാ​മ​മി​ട്ട് ക്രി​സ്റ്റ്യാ​നോ റാ​ണാ​ൾ​ഡോ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ‌ മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ‌ മാ​ഡ്രി​ഡ് ബ​യേ​ൺ മ്യൂ​ണി​ക്കി​നെ വീ​ഴ്ത്തി. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ലി​ന്‍റെ ജ​യം. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് മു​ന്നി​ലെ​ത്തി​യ ബ​യേ​ണി​നെ ര​ണ്ടാം പ​കു​തി​യി​ൽ റൊ​ണാ​ൾ​ഡോ ഇ​ര​ട്ട​പ്ര​ഹ​ര​ത്തി​ലൂ​ടെ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ചാ​വി മാ​ർ​ട്ടി​ന​സ് ചു​വ​പ്പു​കാ​ർ‌​ഡ് ക​ണ്ട് പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് 10 പേ​രാ​യി ചു​രു​ങ്ങി​യ ബ​യേ​ണി​നെ 77-ാം മി​നി​റ്റി​ലാ​ണ് റ​യ​ൽ മ​റി​ക​ട​ന്ന​ത്. അ​ർ​തു​റോ വി​ദാ​ൽ ക​ളി​യു​ടെ 25-ാം മി​നി​റ്റി​ൽ ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ചു. തി​യാ​ഗോ​യെ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ന് ത​ല​വ​ച്ചാ​ണ് വി​ദാ​ൽ‌ ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ പെ​നാ​ൽ​റ്റി കി​ക്ക് പാ​ഴാ​ക്കി വി​ദാ​ൽ ബ​യേ​ണി​ന് ഇ​ര​ട്ട ലീ​ഡ് നേ​ടാ​നു​ള്ള അ​വ​സ​രം തു​ല​യ്ക്കു​ക​യും ചെ​യ്തു. ഫ്രാ​ങ്ക് റി​ബ​റി​യു​ടെ ഷോ​ട്ട് ബോ​ക്സി​നു​ള്ളി​ൽ ഡാ​നി ക​ർ​വ​ജാ​ൽ കൈ​കൊ​ണ്ട് ത​ടു​ത്ത​തി​നാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. വി​ദാ​ലെ​ടു​ത്ത ഷോ​ട്ട് ക്രോ​സ് ബാ​റി​നു​മു​ക​ളി​ലൂ​ടെ മൂ​ളി​പ്പ​റ​ന്ന​ക​ന്നു.

ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ൾ ക​ട​വു​മാ​യി ക​യ​റി​പ്പോ​യ റ​യ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ടം​വീ​ട്ടി. 47-ാം മി​നി​റ്റി​ൽ ക​ർ​വ​ജാ​ൽ ബോ​ക്സി​ന്‍റെ വ​ല​തു​പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ബോ​ക്സി​ലേ​ക്ക് മ​റി​ച്ച ക്രോ​സി​നെ റൊ​ണാ​ൾ​ഡോ ഗോ​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. 61-ാം മി​നി​റ്റി​ൽ ചാ​വി മാ​ർ​ട്ടി​ന​സ് ര​ണ്ടു മ​ഞ്ഞ കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​നു ശേ​ഷ​മാ​ണ് റ​യ​ൽ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

Related posts