ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും റൊ​ണാ​ൾ​ഡോ പു​ലി..!  ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’….


ഫു​ട്ബോ​ൾ ഐ​ക്ക​ൺ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ അ​ടു​ത്തി​ടെ പി​യേ​ഴ്‌​സ് മോ​ർ​ഗ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’ എ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ഈ ​പ്ര​സ്താ​വ​ന വ​ള​രെ ശ​രി​യാ​ണെ​ന്ന് പ​ല​പ്പോ​ഴും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഇ​താ പു​തി​യൊ​രു റി​ക്കാ​ർ​ഡ് കൂ​ടി തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് റോ​ണോ. എ​ന്നാ​ൽ ക​ള​ത്തി​ന് പു​റ​ത്താ​ണെ​ന്ന് മാ​ത്രം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 500 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യി പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക്രി​സ്റ്റ്യാ​നൊ ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്.

ലോ​ക​ത്ത് മ​റ്റൊ​രാ​ൾ​ക്കും ഇ​ത്ര​യ​ധി​കം പേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നു​ള്ള​ത് CR 7 എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന​താ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​ലി​യ ഒ​രു തു​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന താ​ര​മാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം കൂ​ടി​യാ​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. 375 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള ല​യ​ണ​ൽ മെ​സി​യാ​ണ് പ​ട്ടി​ക​യി​ലെ ര​ണ്ടാ​മ​ത്തെ സെ​ലി​ബ്രി​റ്റി.

Related posts

Leave a Comment