റോ​ഷ്നി​യു​ടെ മുമ്പിൽ ഏ​തു പാമ്പും‘പ​ത്തി​മ​ട​ക്കും’; വേദനിപ്പിക്കാതെ സുരക്ഷ നിർത്തി പാമ്പിനെ പിടിക്കുന്ന  വ​നം വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പറയുന്നതുകേട്ടോ…


കാ​ട്ടാ​ക്ക​ട : പാ​ന്പു​ക​ളെ പി​ടി​കൂ​ടി താ​ര​മാ​യി മാ​റി വ​നം വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ഷ്നി. ഇ​ന്ന​ലെ വെ​ള്ള​നാ​ട് പു​ന​ലാ​ൽ ഐ​സ​ക്കി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് റോ​ഷ്നി മൂ​ർ​ഖ​നെ പി​ടി​കൂ​ടി.​

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മൂ​ർ​ഖ​നെ ക​ണ്ട വി​വ​രം പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച്ഓ​ഫീ​സി​ൽ ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ഷ്നി സ്ഥ​ല​ത്തു എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പ് പ​രു​ത്തി​പ്പ​ള്ളി ആ​സ്ഥാ​ന​ത്തു എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ത്തി​ൽ ഒ​ളി​ച്ച പാ​മ്പി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണ് മാ​റ്റി​ശേ​ഷം സ്നേ​ക്ക് ഹു​ക്ക് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ സ​ഞ്ചി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ പാ​മ്പി​നെ രാ​ത്രി​യോ​ടെ വ​ന​ത്തി​നു​ള്ളി​ൽ വി​ട്ടു. പാ​മ്പു​ക​ളെ ക​ണ്ടാ​ൽ വ​നം വ​കു​പ്പി​ൽ അ​റി​യി​ച്ചാ​ൽ അ​പ്പോ​ൾ ത​ന്നെ ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള റെ​സ്ക്യൂ​ർ​മാ​ർ സ്ഥ​ല​ത്ത് എ​ത്തി പി​ടി​കൂ​ടു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​

ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പാ​മ്പു​ക​ളെ മു​റി​വേ​ൽ​പ്പി​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്താ​ൽ അ​ത് കു​റ്റ​ക​ര​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴി​ൽ വ​നം വ​കു​പ്പി​ൽ ജോ​ലി​ക്ക് ക​യ​റി​യ റോ​ഷി​നി ര​ണ്ടാ​യി​ര​ത്തി പ​ത്തൊ​ൻ​പ​തി​ലാ​ണ് പാ​മ്പു പി​ടി​ത്തം അ​ഭ്യ​സി​ച്ച​ത്. എ​ക്കോ ടൂ​റി​സ​ത്തി​ൽ ആ​യി​രു​ന്നു ആ​ദ്യം ചു​മ​ത​ല.

മൂ​ന്നു മാ​സം മു​ന്പാ​ണ് തി​രു​വ​ന​ന്ത​പു​രം റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​അം​ഗ​മാ​യി പ​രു​ത്തി​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. അ​ണ​ലി ഉ​ൾ​പ്പ​ടെ ചു​രു​ക്കം ചി​ല പാ​മ്പു​ക​ളെ​ മാത്രമെേ പി​ടി​ച്ചി​ട്ടു​ള്ളു എ​ങ്കി​ലും പാ​മ്പു​ക​ളു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ അ​വ​യെ വേ​ദ​നി​പ്പി​ക്കാ​തെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് പി​ടി​കൂ​ടു​ന്ന​തെ​ന്ന് റോ​ഷി​നി പ​റ​ഞ്ഞു.

വ​നം​വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത ലൈ​സ​ൻ​സ് നേ​ടി​യ​വ​ർ മാ​ത്ര​മേ പാ​ന്പി​നെ പി​ടി​ക്കാ​വൂ​എ​ന്നും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് വി​വ​രം അ​റി​യി​ക്കാ​ൻ സ്നേ​ക്ക് എ​വ​യ​ർ​നെ​സ് റെ​സ്ക്യൂ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ആ​പ്പ് സ​ർ​പ്പ എ​ന്ന ആ​പ്പും വ​നം വ​കു​പ്പി​ന്‍റെ​താ​യി​യു​ണ്ടെ​ന്ന്എ​സ്എ​ഫ്ഓ ഗം​ഗാ​ധ​ര​ൻ കാ​ണി പ​റ​ഞ്ഞു.

ജോ​ലി​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ദൂ​ര​ദ​ർ​ശ​നി​ലും ,ഒാ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ലും പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള റോ​ഷി​നി ദൂ​ര​ദ​ർ​ശ​നി​ൽ ചി​ല പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ര്യ​നാ​ട് കു​ള​പ്പ​ട സ​രോ​വ​ര​ത്തി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ജി​ത്ത് കു​മാറാ​ണ് റോ​ഷി​ണി​യു​ടെ ഭ​ർ​ത്താ​വ്.​മ​ക്ക​ൾ ദേ​വ നാ​രാ​യ​ണ​ൻ,സൂ​ര്യ​നാ​രാ​യ​ണ​ൻ .

Related posts

Leave a Comment