അമ്മേ പാന്‍റ്സ്..! മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളിയ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​പ​ക​ർ​ത്തി​പ​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ. പൊ​തു​ഭ​ര​ണ വ​കു​പ്പ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ എ. ​മ​ണി​ക്കു​ട്ട​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​ന്‍റേ​താ​ണ് ന​ട​പ​ടി. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

റി​ജി​ൽ മാ​ക്കു​റ്റി പാ​ന്‍റി​ട്ട് കെ ​റെ​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പോ​യ​തി​നെ​തി​രെ എം.​വി. ജ​യ​രാ​ജ​ൻ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു.

മു​ണ്ടു​ടു​ത്ത് ന​ട​ക്കു​ന്ന​വ​ൻ വേ​ഷം മാ​റി പാ​ന്‍റി​ട്ടു പോ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ്ര​സം​ഗ​ത്തി​ലെ പ​രി​ഹാ​സം.

ഈ ​വീ​ഡി​യോ​യും മു​ഖ്യ​മ​ന്ത്രി പാ​ന്‍റ് ധ​രി​ച്ചു​മു​ള്ള ചി​ത്രം ചേ​ർ​ത്തു​വ​ച്ച ട്രോ​ളാ​ണ് മ​ണി​ക്കു​ട്ട​ൻ അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​ത്.

ഇ​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണി​ക്കു​ട്ട​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment