വീട്ടുകാരെ ആക്രമിച്ച് മോഷണം;1200  രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മൂ​ന്ന് പേ​ർ അറസ്റ്റിൽ


കാ​ട്ടാ​ക്ക​ട : വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് ദീ​പു ഭ​വ​നി​ൽ ദീ​പു എ​സ്. നാ​യ​ർ ( 30 ), അ​രു​വി​ക്ക​ര മൈ​ലം ജി​വീ രാ​ജാ സ്കൂ​ളി​ന് സ​മീ​പം താ​ഴ​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​ർ ( 33), അ​രു​വി​ക്ക​ര ക​ള​ത്തു​കാ​ൽ ക​ലി​ങ്ക് ജം​ഗ്ഷ​നി​ൽ സ​തീ​ഷ് ച​ന്ദ്ര​ൻ ( 36) എ​ന്നി​വ​രാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 21 -ാം തീ​യ​തി പു​ളി​യ​റ​ക്കോ​ണം ക്രൗ​ൺ പാ​ല​സി​ലെ മൂ​ന്നാം നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കു​റ്റി​ച്ച​ൽ ക​ട​മാ​ൻ​കു​ന്ന് ക​ള്ളി​യ​ൽ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സി​ജി​കു​മാ​റി​നെ ആ​ക്ര​മി​ച്ച് ഫോ​ണും 1200 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ക​വ​ർ​ച്ചാ ശ്ര​മം ത​ട​ഞ്ഞ സി​ജി​കു​മാ​റി​ന്‍റെ മു​ഖ​ത്ത് പ്ര​തി​ക​ൾ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ണ്ട് പ​ല്ലു​ക​ൾ ഇ​ള​കി​പോ​യി​രു​ന്നു.
16000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണും പ​ണ​വു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഒ​ന്നാം പ്ര​തി ദീ​പു കാ​ട്ടാ​ക്ക​ട, നെ​യ്യാ​ർ​ഡാം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വി​ള​പ്പി​ൽ​ശാ​ല ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​സ്.​ഐ ഷി​ബു, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ നി​ധീ​ഷ്, വി​പി​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മൊ​ബൈ​ൽ​ഫോ​ണും പ​ണ​വും ക്യ​ത്യ​ത്തി​ന് ഉ​പേ​യോ​ഗി​ച്ച ബൈ​ക്കും ക​ണ്ടെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment