80 ശ​ത​മാ​നം ഫ​ല​പ്ര​ദം! ഒ​റ്റ ഡോ​സ് വാ​ക്സീ​നു​മാ​യി റ​ഷ്യ; 60 ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ റ​ഷ്യ​ൻ വാ​ക്സീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​

മോ​സ്കോ: സ്പു​ട്നി​ക് വി ​കൊ​റോ​ണ വൈ​റ​സ് വാ​ക്സീ​ന്‍റെ ഒ​റ്റ ഡോ​സ് വ​ക​ഭേ​ദ​ത്തി​ന് റ​ഷ്യ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കി.

റ​ഷ്യ​യി​ലെ പ്ര​ത്യ​ക്ഷ നി​ക്ഷേ​പ ഫ​ണ്ടാ​ണ് (ആ​ർ​ഡി​ഐ​എ​ഫ്) ഈ ​വാ​ക്സീ​ൻ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്.

79.4 ശ​ത​മാ​ന​മാ​ണ് വാ​ക്സീ​ന്‍റെ കാ​ര്യ​ക്ഷ​മ​ത. ര​ണ്ട് ഡോ​സു​ള്ള സ്പു​ട്നി​ക് വി ​വാ​ക്സീ​ൻ 91.6 ശ​ത​മാ​നം കാ​ര്യ​ക്ഷ​മ​മാ​ണ്.

വാ​ക്സീ​ൻ കു​ത്തി​വ​ച്ച് 28 ദി​വ​സ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് വാ​ക്സീ​ൻ ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ലോ​ക​ത്തെ 60 ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ റ​ഷ്യ​ൻ വാ​ക്സീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.10 ഡോ​ള​റി​ൽ താ​ഴെ​യാ​ണ് മ​രു​ന്നി​ന് വി​ല.

Related posts

Leave a Comment