തികഞ്ഞ പരാജയമായിരുന്നു..! സ​ബ് ക​ള​ക്ട​ർ എ​ന്ന നി​ല​യി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു; കളക്ടറുടെ പ്രവർത്തനം സർക്കാർ ജനങ്ങൾക്കെതിരാണെന്ന പ്രതീതിയുണ്ടാക്കിയെന്ന് എസ് രാജേന്ദ്രൻ

s-rajendranmlaമു​ന്നാ​ർ: സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാമ​നെ വി​മ​ർ​ശി​ച്ച് എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ. സ​ബ് ക​ള​ക്ട​ർ എ​ന്ന നി​ല​യി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. സ​ബ് ക​ള​ക്ട​റു​ടെ പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി​യെ​ന്നും രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. നേ​ര​ത്തെ, മൂ​ന്നാ​റി​ലെ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്രീ​റാം വെ​ങ്കി​ട്ട​രാമ​ന്‍റെ നീ​ക്ക​ങ്ങ​ളെ മു​ന്നി​ൽ​നി​ന്നെ​തി​ർ​ത്ത​വ​രി​ൽ ഒ​രാ​ൾ രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു.

മൂ​ന്നാ​റി​ൽ ലൗ ​ഡെ​യി​ൽ റി​സോ​ർ​ട്ട് ഒ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മി​നും തി​രി​ച്ച​ടി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​റാമി​നെ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ക്ഷ​ത്തു നി​ന്ന റ​വ​ന്യു​വ​കു​പ്പി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും നി​ല​പാ​ട് ഫ​ല​ത്തി​ൽ കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു.

വി.​വി. ജോ​ർ​ജി​ന്‍റെ കൈ​വ​ശ​മു​ള്ള മൂ​ന്നാ​ർ ടൗ​ണി​ലെ 22 സെ​ന്‍റ് ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് അ​വി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു​മ​ന്ത്രി​ക്കും ന​ൽ​കി. കൈ​വ​ശ​ഭൂ​മി ഒ​ഴി​പ്പി​ക്കു​ന്ന പ്ര​ശ്നം എ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും നി​വേ​ദ​ന​ത്തി​ൽ വി.​വി. ജോ​ർ​ജി​ന്‍റെ 22 സെ​ന്‍റ് ഭൂ​മി​യേ​ക്കു​റി​ച്ചു പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ടി​രു​ന്നു.

നി​യ​മ​പ​ര​മാ​യി ത​ട​സ​മി​ല്ലാ​ത്ത ഭൂ​മി​യി​ൽ​നി​ന്നു ക​രം വാ​ങ്ങാ​മെ​ന്നാ​ണ് മൂ​ന്നാ​ർ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ റ​വ​ന്യു മ​ന്ത്രി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​നെ​തി​രാ​യാ​ണ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Related posts