ഗു​രു​വാ​യൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​നു തീ ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

ഗു​രു​വാ​യൂ​ർ : ഗു​രു​വാ​യൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​ന് തീ​പി​ടി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം എ​ട​പ്പാ​ടി​യി​ൽ നി​ന്ന് വ​ന്നി​രു​ന്ന ബ​സി​നാ​ണ് പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ തീ ​പി​ടി​ച്ച​ത്. ഏ​ഴു കു​ട്ടി​ക​ള​ട​ക്കം 50 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​റ​ങ്ങി പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലെ​ത്തി​യ​തോ​ടെ ബ​സ് ഓ​ഫാ​വു​ക​യും മു​ൻ​വ​ശ​ത്തു​നി​ന്ന് തീ ​ഉ​യ​രു​ക​യു​മാ​യി​രു​ന്നു.

ഡ്രൈ​വ​റുടെ സീ​റ്റ് ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. അ​തി​ന് മു​ന്പ് ത​ന്നെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. സെ​ൽ​ഫ് മോ​ട്ടോ​ർ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള ര​ണ്ട് ഗ്യാ​സി​ലി​ണ്ട​റു​ക​ൾ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഡീ​സ​ൽ പ​മ്പ് പൊ​ട്ടി​യി​രു​ന്നെ​ങ്കി​ലും അ​തി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment