”പോ​റ്റി​യേ കേ​റ്റി​യേ”,വ​രി​ക​ൾ സ​ത്യ​മാ​കു​മ്പോ​ൾ … ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് അ​റ​സ്റ്റി​ൽ; പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ച്ച​ത് ത​ന്ത്രി​യെ​ന്ന് പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം​ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പോ​റ്റി സ്വ​ർ​ണ ത​ട്ടി​പ്പ് ന​ട​ത്തി​യ വി​വ​രം ത​ന്ത്രി​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ന്ത്രി ന​ൽ​കി​യ അ​നു​മ​തി​ക​ളി​ൽ മൂ​ന്നെ​ണ്ണം സം​ശാ​സ്പ​ദ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കേ​സി​ൽ റി​മാ​ന്‍​ഡി​ലു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ. ​പ​ത്മ​കു​മാ​ർ ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്കെ​തി​രേ എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ച്ച​തും ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ത​ന്ത്രി​യാ​ണെ​ന്നാ​യി​രു​ന്നു പ​ത്മ​കു​മാ​ര്‍ എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്.

Related posts

Leave a Comment