ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി: പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യും റൈ​റ്റ​റു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ക്ക്, ഷ​ക്കീ​ര്‍, സ​ഞ്ജു ജോ​സ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 6.60 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് അ​വി​ടെ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ള്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ്ര​തി​ക​ളി​ല്‍ നി​ന്ന് 3.30 ല​ക്ഷം രൂ​പ വീ​തം വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ നി​ന്ന് ഗു​ജ​റാ​ത്തി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് 60,000 രൂ​പ ന​ല്‍​കി. ബാ​ക്കി ആ​റ് ല​ക്ഷം രൂ​പ കു​റു​പ്പ​ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​തം വ​ച്ചെ​ന്നാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment