പ്ര​വാ​സി​യെ മാ​ല​പൊ​ട്ടി​ക്ക​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ സം​ഭ​വം:പോ​ലീ​സു​കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദേ​ശ​ത്തു​നി​ന്നും മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​യാ​ളെ മാ​ല പൊ​ട്ടി​ക്ക​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രി​ല്‍ നി​ന്ന് ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​കോ​ട​തി. 15 ദി​വ​സ​ത്തെ അ​വ​ധി​ക്കെ​ത്തി​യ​തി​ന് പി​ന്നാ​ലെ കേ​സി​ല്‍ തെ​റ്റാ​യി പ്ര​തി ചേ​ര്‍​ത്ത​തി​ലൂ​ടെ മാ​ന​സി​ക പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യും പൊ​തു മ​ധ്യ​ത്തി​ല്‍ അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ത​ല​ശേ​രി ത​ജ്‌​നാ​സി​ല്‍ വി.​കെ. താ​ജു​ദീ​ന് 10 ല​ക്ഷം രൂ​പ​യും ഭാ​ര്യ​ക്കും മൂ​ന്ന് മ​ക്ക​ള്‍​ക്കു​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കാ​ന്‍ ജ​സ്റ്റീ​സ് പി.​എം. മ​നോ​ജ് ഉ​ത്ത​ര​വി​ട്ട​ത്.

താ​ജു​ദ്ദീ​നും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​തി​ര്‍​ക​ക്ഷി​ക​ളാ​യ എ​സ്‌​ഐ പി.​ബി​ജു, എ​എ​സ്‌​ഐ​മാ​രാ​യ യോ​ഗേ​ഷ്, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ഈ ​തു​ക നി​യ​മ​പ​ര​മാ​യി ഈ​ടാ​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​റി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

2018 ജൂ​ണ്‍ 11ന് ​പു​ല​ര്‍​ച്ചെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് മ​ട​ങ്ങു​മ്പോ​ള്‍ ക​തി​രൂ​രി​ല്‍ വെ​ച്ച് ച​ക്ക​ര​ക്ക​ല്‍ എ​സ്‌​ഐ​യാ​യി​രു​ന്ന ബി​ജു​വും സം​ഘ​വും കാ​ര്‍ ത​ട​ഞ്ഞ് താ​ജു​ദീ​നേ​യും കു​ടും​ബ​ത്തേ​യും ബ​ല​മാ​യി സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി​ക്കാ​ര​നെ ക​ള്ള​നെ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച പോ​ലീ​സ് സം​ഘം ആ​റ് ദി​വ​സം മു​മ്പ് ഒ​രു യു​വ​തി​യു​ടെ അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച​തി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ള്ള സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഒ​രാ​ള്‍ മാ​ല​പൊ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചു.

അ​ത് മ​റ്റൊ​രാ​ളാ​ണെ​ന്നും ട​വ​ര്‍ ലൊ​ക്കേ​ഷ​ന​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​നും കു​ടും​ബ​വും അ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ച്ചു. ജ​യി​ലി​ലാ​യ​തി​നെ തു​ട​ര്‍​ന്ന്. നി​ശ്ചി​ത സ​മ​യ​ത്ത് തി​രി​കെ എ​ത്താ​ത്ത​തി​നാ​ല്‍ ഖ​ത്ത​ര്‍ അ​ധി​കൃ​ത​രും 23 ദി​വ​സം ജ​യി​ലി​ലാ​ക്കി. ജോ​ലി ന​ഷ്ട​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.

ഭാ​ര്യ ന​സ്രീ​ന മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ലീ​സി​ന് പി​ഴ​വു​ക​ള്‍ പ​റ്റി​യ​താ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് എ​സ്‌​ഐ ബി​ജു​വി​നെ​യ​ട​ക്കം സ്ഥ​ലം മാ​റ്റി. ഇ​തി​നി​ടെ യ​ഥാ​ര്‍​ഥ പ്ര​തി​യു​ടെ ഭാ​ര്യ വി​വ​രം പു​റ​ത്തു​വി​ട്ട​തി​നെ തു​ട​ര്‍​ന്ന് കേ​സി​ന്‍റെ വ​സ്തു​ത പു​റ​ത്തു വ​ന്നു. തു​ട​ര്‍​ന്നാ​ണ് താ​ജു​ദീ​നും കു​ടും​ബ​വും ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ടി. ​ആ​സ​ഫ​ലി മു​ഖേ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment