പി​.ടി​. യെ ക​ല്ലെ​റി​ഞ്ഞ​വ​ർ കോ​ണ്‍​ഗ്ര​സി​ലു​മു​ണ്ട്; പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ല​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​ണെന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി


തൃ​ശൂ​ർ: നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ പി.​ടി. തോ​മ​സി​നെ ക​ല്ലെ​റി​ഞ്ഞ​വർ കോ​ണ്‍​ഗ്ര​സി​ലു​മുണ്ടെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. മാ​ന​വ​സം​സ്കൃ​തി ജി​ല്ലാ ക​മ്മി​റ്റി സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം “ഓ​ർ​മക​ളി​ൽ പി​.ടി.’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ല​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​ണ്. നി​ല​പാ​ടെ​ടു​ക്കു​ന്പോ​ൾ താ​ത്കാലി​ക​മാ​യ ക​ല്ലേ​റു​ക​ൾ ഉ​ണ്ടാ​വാം. പ​ക്ഷേ, നി​ല​പാ​ടി​ന് എ​ന്നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വും.

പി​.ടി. തോ​മ​സി​ന്‍റെ മ​ര​ണം കേ​ര​ള​ത്തെ അ​തു പ​ഠി​പ്പി​ച്ചു​വെ​ന്നും എം​പി പ​റ​ഞ്ഞു. കെ.​ ബാ​ബു എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​വ സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​സ്. മാ​യാ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​നി​ൽ അ​ക്ക​ര, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, എ​ൻ. ​ശ്രീ​കു​മാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​പി. വി​ൻ​സ​ന്‍റ്, ഡോ.​ അ​ജി​തൻ മേ​നോ​ത്ത്, സു​നി​ൽ ലാ​ലൂ​ർ, ഡോ. ​നി​ജി ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment