ക​രു​വ​ന്നൂ​രി​ലെ സി​പി​എം ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് ഇ​ഡി റെ​യ്ഡ് ന​ട​ത്തി പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് അ​നി​ൽ അ​ക്ക​ര


തൃ​ശൂ​ർ: ഉ​ന്ന​ത സി​പി​എം നേ​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൃ​ശൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം​എം വ​ർ​ഗീ​സി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര.

ക​രു​വ​ന്നൂ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ഓ​ഫീ​സി​ലു​ള്ള ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് ഇ​ഡി റെ​യ്ഡ് ന​ട​ത്തി പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും അ​നി​ൽ അ​ക്ക​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ധി​കൃ​ത ലോ​ണു​ക​ളു​ടെ വി​വ​രം ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ര​ണ്ടു കു​റി​ക്ക​ന്പ​നി​ക​ൾ​ക്ക് ലോ​ണ്‍ ശു​പാ​ർ​ശ ചെ​യ്തു. അ​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി. ഇ​തി​ൽ പ​ങ്കി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി രേ​ഖ ഹാ​ജ​രാ​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ എ​ന്നും അ​നി​ൽ ചോ​ദി​ച്ചു.

ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ പ്ര​തി​ക​ളി​ൽ നി​ന്ന് സ്വ​ത്ത് ക​ണ്ടെ​ത്തി​യ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​നി​ൽ അ​ക്ക​ര പ്ര​തി​ക​രി​ച്ചു. ശി​വ​ശ​ങ്ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്ന് ക​ണ്ടു​കെ​ട്ടി​യ​ത് മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് ക​ണ്ടു​കെ​ട്ടി​യ​തി​ന് തു​ല്യ​മാ​ണെ​ന്നും അ​നി​ൽ അ​ക്ക​ര കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment