വോ​ണി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ​ മാ​സ്റ്റ​ർ ബ്ലാസ്റ്റർ സച്ചിൻ…

‘നൃ​​ത്ത​​ച്ചു​​വ​​ടു​​ക​​ളോ​​ടെ ക്രീ​​സ് വി​​ട്ടി​​റ​​ങ്ങി എ​​ന്‍റെ ത​​ല​​യ്ക്കു മു​​ക​​ളി​​ലൂ​​ടെ പ​​ന്ത് ഗാ​​ല​​റി​​യി​​ലേ​​ക്ക് സി​​ക്സ​​ർ പ​​റ​​ത്തു​​ന്ന സ​​ച്ചി​​ന്‍റെ ദൃ​​ശ്യം ദുഃ​​സ്വ​​പ്ന​​മാ​​യി ഏ​​ത് ഉ​​റ​​ക്ക​​ത്തി​​ലും എ​​ന്നെ വേ​​ട്ട​​യാ​​ടും’- ഈ ​​വാ​​ക്കു​​ക​​ൾ ലെ​​ഗ് സ്പി​​ൻ​​ മാ​​ന്ത്രി​​ക​​നാ​​യി വാ​​ഴ്ത്ത​​പ്പെ​​ടു​​ന്ന ഓ​​സീ​​സ് മു​​ൻ താ​​ര​​മാ​​യ സാ​​ക്ഷാ​​ൽ ഷോ​​യ്ൻ വോ​​ണി​​ന്‍റേ​താ​​ണ്

വോ​​ണി​​ന്‍റെ ഈ ​​വാ​​ക്കു​​ക​​ൾ ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ പ​​ല​​യാ​​വ​​ർ​​ത്തി കേ​​ട്ട് രോ​​മാ​​ഞ്ച​​മ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്. കാ​​ര​​ണം, അ​തി​നു മു​ന്പും ശേ​ഷ​വും ഒ​രു ബൗ​ള​റും ഇ​തു​പോ​ലെ മ​റ്റൊ​രു ബാ​റ്റ്സ്മാ​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ല. ആ​​യി​​ര​​ത്തി​​ത്തൊ​​ള്ളാ​​യി​​ര​​ത്തി തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ ഇ​​തി​​ഹാ​​സ​​ങ്ങ​​ളു​​ടെ കൊ​​ന്പു​​കോ​​ർ​​ക്ക​​ലാ​​യാ​​ണ് സ​​ച്ചി​​ൻ x വോ​​ണ്‍ പോ​​രാ​​ട്ടം വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്.

കാ​​ര​​ണം, ബാ​​റ്റിം​​ഗി​​ൽ സ​​ച്ചി​​നെ​​യും ലെ​​ഗ് സ്പി​​ന്നി​​ൽ വോ​​ണി​​നെ​​യും വെ​​ല്ലാ​​ൻ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് ആ​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​വ​​രു​​ടെ പോ​​രാ​​ട്ടം മൂ​​ർധ​​ന്യാ​​വ​​സ്ഥ​​യി​​ലെ​​ത്തി​​യ​​ത് 1998ലാ​​യി​​രു​​ന്നു.

ആ ​​വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലും ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴും വോ​​ണി​​നെ പ​​റ​​പ്പി​​ച്ച് താ​​നാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​ക മാ​​സ്റ്റ​​ർ ബ്ലാ​​സ്റ്റ​​ർ എ​​ന്ന് അ​​ടി​​വ​​ര​​യി​​ട്ടു.

സച്ചിൻ 98ൽ ​​ഇ​​ന്ത്യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് സെ​​ഞ്ചു​​റി​​ക​​ളാ​​ണ് സ​​ച്ചി​​ൻ നേ​​ടി​​യ​​ത്. ഷെ​​യ്ൻ വോ​​ണും കൂ​​ട്ടു​​കാ​​ര​​ൻ ഗാ​​വി​​ൻ റോ​​ബേ​​ർ​​ട്സ​​ണു​​മാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ പ്ര​​ഹ​​ര​​ശേ​​ഷി അ​​റി​​ഞ്ഞ​​ത്.

1998ലെ ​​ഏ​​പ്രി​​ൽ 22. ഷാ​​ർ​​ജ വേ​​ദി​​യാ​​യ കൊ​​ക്കകോ​​ള ക​​പ്പി​​ന്‍റെ ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും നേ​​ർ​​ക്കു​​നേ​​ർ. ഓ​​സ്ട്രേ​​ലി​​യ മു​​ന്നോ​​ട്ടുവ​​ച്ച​​ത് 285 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം. സ​​ച്ചി​​ന്‍റെ തോ​​ളി​​ലേ​​റി ഇ​​ന്ത്യ ജ​​യി​​ക്കു​​മെ​​ന്ന് ആ​​രാ​​ധ​​ക​​ർ പ്ര​​തീ​​ക്ഷി​​ച്ചെ​​ങ്കി​​ലും അ​​തു​​ണ്ടാ​​യി​​ല്ല.

131 പ​​ന്തി​​ൽ ഒ​​ന്പ​​ത് ഫോ​​റും അ​​ഞ്ച് സി​​ക്സും അ​​ട​​ക്കം 143 റ​​ണ്‍​സ് നേ​​ടി സ​​ച്ചി​​ൻ ത​​ന്‍റെ അ​​തു​​വ​​രെ​​യു​​ള്ള ക​​രി​​യ​​റി​​ലെ ഉ​​യ​​ർ​​ന്ന സ്കോ​​ർ കു​​റി​​ച്ചു. ഡെ​​ക് വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​പ്ര​​കാ​​രം ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു.

ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം (ഏ​​പ്രി​​ൽ 24) ന​​ട​​ന്ന ഫൈ​​ന​​ലി​​ലും വോ​​ണി​​നെ ക​​ണ​​ക്കി​​നു​​ ശി​​ക്ഷി​​ച്ച് സ​​ച്ചി​​ൻ സെ​​ഞ്ചു​​റി (131 പ​​ന്തി​​ൽ 134) നേ​​ടി ഇ​​ന്ത്യ​​ക്ക് കി​​രീ​​ടം സ​​മ്മാ​​നി​​ച്ചു. ആ ​​സെ​​ഞ്ചു​​റി​​ക്ക് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത കൂ​​ടി​​യു​​ണ്ടാ​​യി​​രു​​ന്നു, സ​​ച്ചി​​ന്‍റെ ഇ​​രു​​പ​​ത്ത​​ഞ്ചാം പി​​റ​​ന്നാ​​ൾ ദി​​ന​​ത്തി​​ലാ​​യി​​രു​​ന്നു അ​​ത്.

ഷെ​​യ്ൻ വോ​​ണിനെ ഞെട്ടിക്കുന്ന ദുഃ​സ്വ​​പ്നം സ​​ച്ചി​​ന്‍റെ ഷോ​​ട്ടാ​​യി​​രു​​ന്നു – ലോ​​ഫ്റ്റ​​ഡ് ഡ്രൈ​​വ്. ക്രീ​​സി​​ൽ നി​​ന്നും നൃ​​ത്ത​​ച്ചു​​വ​​ടു​​ക​​ളോ​​ടെ​​യി​​റ​​ങ്ങി ബൗ​​ള​​റു​​ടെ ത​​ല​​യ്ക്കു മു​​ക​​ളി​​ലൂ​​ടെ പ​​ന്ത് സൈ​​റ്റ് സ്ക്രീ​​നി​​നും അ​​പ്പു​​റ​​ത്തേ​​ക്ക് പ​​റ​​പ്പി​​ക്കു​​ന്ന ഷോ​​ട്ട്, ടെ​​ന്നീ​​സ് എ​​ൽ​​ബോ​​ക്കാ​​ല​​ത്തി​​നു മു​​ന്പ് സ​​ച്ചി​​ന്‍റെ ക്ലാ​​സ് ഷോ​​ട്ടു​​ക​​ളി​​ലൊ​​ന്ന്.

വോ​​ണി​​നെ​​തി​​രേ സ​​ച്ചി​​ൻ പ്ര​​യോ​​ഗി​​ച്ചി​​രു​​ന്ന മ​​റ്റൊ​​രു ഷോ​​ട്ടാ​​യി​​രു​​ന്നു പാ​​ഡ​​ൽ സ്വീ​​പ്പ്. ലെ​​ഗ് സ്റ്റം​​പി​​നു പു​​റ​​ത്ത് പ​​ന്തെ​​റി​​ഞ്ഞ് ഓ​​ഫ് സ്റ്റം​​പ് തെ​​റി​​പ്പി​​ക്കു​​ന്ന പ്ര​​തി​​ഭ​​യാ​​ണ് വോ​​ണെ​​ന്ന് അ​​റി​​ഞ്ഞു​​ത​​ന്നെ​​യാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ ഈ ​​പാ​​ഡ​​ൽ സ്വീ​​പ് ഷോ​​ട്ട്.

വി​​ക്ക​​റ്റ് കീ​​പ്പ​​റി​​ന്‍റെ കാ​​ലു​​ക​​ളു​​ടെ അ​​രി​​കി​​ലൂ​​ടെ പ​​ന്തി​​നെ തൂ​​ത്ത​​ടി​​ച്ച് ഫൈ​​ൻ ലെ​​ഗി​​ൽ ബൗ​​ണ്ട​​റി നേ​​ടു​​ക. അ​​താ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ മാ​​സ്റ്റ​​ർ പ്ലാ​​ൻ. ഇ​​തെ​​ല്ലാ​​മാ​​ണ് ആ ​​കാ​​ല​​ഘ​​ട്ട​​ത്തെ പേ​​ടി​​സ്വ​​പ്നം എ​​ന്ന് വോ​​ണ്‍ വി​​ശേ​​ഷി​​പ്പി​​ക്കാ​​ൻ കാ​​ര​​ണം.

Related posts

Leave a Comment