പ്ര​വാ​സി​ക​ളു​മാ​യി എം​പി​യു​ടെ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗ്; ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ധാ​നമ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ


കോ​ട്ട​യം: തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹം നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ മീ​റ്റിം​ഗി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

ആ​വ​ശ്യ​ങ്ങ​ൾ എ​ല്ലാം ക്രോ​ഡീ​ക​രി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​ക്ക് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഇ ​മെ​യി​ൽ അ​യ​ച്ചു. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ധാ​ന മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി.

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ്ര​ധാ​ന മ​ന്ത്രി നേ​രി​ട്ട് ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ വേ​ണ്ട സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ടി. വി. ​നാ​ഗേ​ന്ദ്ര​പ്ര​സാ​ദ് ഇ ​മെ​യി​ലി​ലൂ​ടെ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യെ അ​റി​യി​ച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി തി​ങ്ക​ളാ​ഴ്ച ഒ​ന്പ​തു മ​ണി​ക്കൂ​റോ​ള​മാ​ണ് 32 രാ​ജ്യ​ങ്ങ​ളി​ലെ 427 പ്ര​വാ​സി​ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. ഓ​ഷ്യാ​ന – ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​ങ്ങ​നെ സോ​ണു​ക​ളാ​യി തി​രി​ച്ച് ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് ഏ​റെ​പ്പേ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു.

നി​ര​വ​ധി പേ​രാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്. യാ​ത്രാ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ന്പോ​ൾ വി​മാ​ന ക​ന്പ​നി​ക​ൾ അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യം പാ​ടി​ല്ലെ​ന്നും ചാ​ഴി​കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment