അമ്മായി ലുക്കാണെന്ന് ആരാധകന്‍ ! മാസ് മറുപടിയുമായി സാധിക വേണുഗോപാല്‍…

മലയാളം സിനിമ-സീരിയല്‍ രംഗത്ത് സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ അഭിനയപാടവം കൊണ്ട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിനായി.

പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെടുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്.

സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ബോഡി ഷെയിമിംഗിനെക്കുറിച്ച് സാധിക പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഈ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തതും അതിന് സാധികയുടെ മറുപടിയുമാണ് പോസ്റ്റിനെ സജീവമാക്കിയത്.

തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മള്‍ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മള്‍ എല്ലാവരും മതിയാകാത്ത പോലെയും ഇതാണ് ജീവിതം. എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍ ഉദ്ധരിച്ച് താരം പറയുന്നു.

നമ്മളുടെ ശരീരം മാറും നമ്മളുടെ മനസ് മാറും നമ്മളുടെ ഹൃദയം മാറും എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്.

എന്റെ ശരീരം എന്റേതാണ് നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല ഓപ്ഷന്‍ ഞാന്‍ തരാം, ഇറങ്ങി പോകൂ. നിങ്ങള്‍ എനിക്ക് ഒന്നുമല്ല എന്ന കുറിപ്പോടെയായിരുന്നു സാധിക വാക്കുകള്‍ പങ്കുവച്ചത്.

എന്നാല്‍ മോശം കമന്റിട്ടേ അടങ്ങൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് വെറുതെയിരിക്കാനാവുമോ ?

അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു. എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ താരം ഉടനെ മറുപടിയുമായി എത്തുകയായിരുന്നു.

ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത് ? ഞാന്‍ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചോളും.

ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി, എന്നായിരുന്നു സാധികയുടെ മാസ് മറുപടി. പിന്നാലെ പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്.

എങ്ങനാണ് കറക്ട് ഈ പോസ്റ്റിന്റെ താഴെ തന്നെ ഇങ്ങനെ കമന്റ് ഇടാന്‍ പറ്റുന്നേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ലേശം ഉളുപ്പ് ഉണ്ടോ ഒരാളുടെ പേജില്‍ വന്ന് കളിയാക്കാന്‍ എന്നായിരുന്നു സാധികയെ പിന്തുണച്ച ഒരാളുടെ കമന്റ്.

Related posts

Leave a Comment