സാ​യി​ശ്വേ​ത​യു​ടെ പ​രാ​തി! സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി തെ​ളി​വി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പരിശോധിക്കും

കോ​ഴി​ക്കോ​ട്: സി​നി​മ​യി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന അ​ധ്യാ​പി​ക സാ​യി ശ്വേ​ത​യു​ടെ പ​രാ​തി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഡോ.​ശ്രീ​നി​വാ​സ്. ഡി​വൈ​എ​സ്പി കെ.​ഇ. ഇ​സ്മ​യി​ലാ​ണ് പ​രാ​തി​യെക്കുറി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ ശ്രീജിത്ത് പെരുമനയുടെ ഓ​ഡി​യോ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

എ​ന്നാ​ല്‍ ഇ​തി​ല്‍ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധ​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സാ​യി ശ്വേ​ത പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ട് എ​സ്പി​ക്ക് സ​മ​ര്‍​പ്പി​ച്ചിട്ടി​ല്ല.

സ​ര്‍​ക്കാ​റി​ന്‍റെ വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി മി​ട്ടു പൂ​ച്ച​യേ​യും ത​ങ്കു പൂ​ച്ച​യേ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ അ​ധ്യാ​പി​ക​യാ​ണ് സാ​യി ശ്വേ​ത.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​മെ​ന്ന പേ​രി​ല്‍ ശ്രീജിത്ത്‍ വി​ളി​ക്കു​ക​യും താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഒ​രു സ്ത്രീ​ക്കും ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കാന്‍ പാ​ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും സാ​യി ശ്വേ​ത പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ സാ​യി ശ്വേ​ത​യെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്രീജിത്ത് വ്യ​ക്ത​മാ​ക്കി. സു​ഹൃ​ത്ത് നി​ര്‍​മി​ക്കു​ന്ന സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് അ​ധ്യാ​പി​ക​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ മീ​ഡി​യ മാ​നേ​ജ​ര്‍ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യി​ല്‍ നി​ന്നു​ള്‍​പ്പ​ടെ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment