ഐപിഎൽ നോക്കി കോ​​ഹ്‌​ലി​​യെ വി​​ധി​​ക്ക​​രു​​ത്: വെ​​ങ്സാ​​ർ​​ക്ക​​ർ

മും​​ബൈ: ഐ​​പി​​എ​​ലി​​ൽ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ തു​​ട​​ർ​​തോ​​ൽ​​വി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കെ​​തി​​രാ​​യ ആ​​യു​​ധ​​മാ​​ക്കു​​ക​​യാ​​ണ് വി​​മ​​ർ​​ശ​​ക​​ർ. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ൾ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഐ​​പി​​എ​​ലി​​ൽ കോ​​ഹ് ലി​​യു​​ടെ ഈ ​​ദു​​ര്യോ​​ഗം.

ചു​​രു​​ക്ക​​ത്തി​​ൽ ക്യാ​​പ്റ്റ​​നാ​​യ കോ​​ഹ്‌​ലി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​ത് തോ​​ൽ​​വി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​ന്നു. മൂ​​ന്ന് എ​​ണ്ണം ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യും തു​​ട​​ർ​​ന്ന് ഐ​​പി​​എ​​ലി​​ൽ ബം​​ഗ​​ളൂ​​രു​​വി​​നൊ​​പ്പ​​വും. വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ത​​ല​​പൊ​​ക്കു​​ന്ന​​തി​​നി​​ടെ മു​​ൻ താ​​ര​​വും ചീ​​ഫ് സെ​​ല​​ക്ട​​റു​​മാ​​യി​​രു​​ന്ന ദി​​ലീ​​പ് വെ​​ങ്സാ​​ർ​​ക്ക​​ർ കോ​​ഹ്‌​ലി​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി എ​​ത്തി.

ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ഹ്‌​ലി​​യെ വി​​ല​​യി​​രു​​ത്തു​​ന്ന​​ത് ബാ​​ലി​​ശ​​മാ​​ണ്. ഏ​​തൊ​​രു താ​​ര​​ത്തെ​​യും വി​​ധി​​ക്കാ​​നു​​ള്ള അ​​ള​​വു​​കോ​​ല​​ല്ല ഐ​​പി​​എ​​ൽ. പ്ര​​ത്യേ​​കി​​ച്ച് മി​​ക​​ച്ച ഫോ​​മി​​ലു​​ള്ള കോ​​ഹ്‌​ലി​​യെ​​പ്പോ​​ലൊ​​രാ​​ളെ- വെ​​ങ്സാ​​ർ​​ക്ക​​ർ പ​​റ​​ഞ്ഞു. ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും കോ​​ഹ്‌​ലി ​മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു.

ലോ​​ക​​ക​​പ്പി​​ൽ അ​​വ​​സാ​​ന നാ​​ലി​​ൽ ഉ​​ൾ​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​ന്ത്യ​​ക്കു​​ണ്ട്. ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ ഏ​​റെ മു​​ന്നി​​ലാ​​ണ്. മു​​ൻ ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് നി​​ര​​യേ​​ക്കാ​​ൾ ശ​​ക്ത​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തേ​​ത്. ബാ​​റ്റിം​​ഗി​​ൽ കോ​​ഹ്‌​ലി ​മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ക്ലാ​​സ് ബാ​​റ്റിം​​ഗും ക​​രു​​ത്താ​​ണ്. എ​​ന്നാ​​ൽ, ഇ​​വ​​രെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് മു​​ന്നോ​​ട്ട് പോ​​കാ​​ൻ സാ​​ധി​​ക്കി​​ല്ല. നാ​​ലാം ന​​ന്പ​​റി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ, അ​​ജി​​ങ്ക്യ ര​​ഹാ​​നെ, മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ ഇ​​വ​​രി​​ൽ ഒ​​രാ​​ൾ എ​​ത്തു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്നും വെ​​ങ്സാ​​ർ​​ക്ക​​ർ പ​​റ​​ഞ്ഞു.

ഐപിഎലിൽ കോഹ്‌ലി 5151

​ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ താ​​ര​​മാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി. 161 ​ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 5151 റ​​ണ്‍​സ് കോ​​ഹ്‌ലി ​​സ്വ​​ന്തമാ​​ക്കി. സെ​​ഞ്ചു​​റി നേ​​ട്ട​​ത്തി​​ൽ ക്രി​​സ് ഗെ​​യ്‌​ലി​​നു (ആ​​റ്) പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് കോ​​ഹ്‌​ലി (​നാ​​ല്). ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​തി​​ൽ (35 എ​​ണ്ണം) മൂ​​ന്നാ​​മ​​തും സി​​ക്സ് നേ​​ടി​​യ​​തി​​ൽ (182 സി​​ക്സ്) ആ​​റാ​​മ​​തും ഫോ​​ർ നേ​​ടി​​യ​​തി​​ൽ (453 ഫോ​​ർ) നാ​​ലാം സ്ഥാ​​ന​​ത്തു​​മാ​​ണ് കോ​​ഹ്‌​ലി.

Related posts