ന​മ്മെ നി​യ​ന്ത്രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രാ​ണെന്ന ധാ​ര​ണ​യാ​ണ് വ​ലി​യ അ​പ​ക​ടമെന്ന് സാ​ഹി​ത്യ​കാ​ര​ൻ സഖറിയ

ക​ര​വാ​ളൂ​ർ: ന​മ്മെ നി​യ​ന്ത്രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രാ​ണ് എ​ന്ന ധാ​ര​ണ​യാ​ണ് ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ സ​ഖ​റി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ര​വാ​ളൂ​ർ എ​ന്‍റെ ഗ്രാ​മം സാം​സ്ക്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം, പു​സ്ത​ക പ്ര​കാ​ശ​നം, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം എ​ന്നീ ച​ട​ങ്ങു​ക​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ടീ​യ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നു​വോ, അ​ന്നു മാ​ത്ര​മേ ജ​നാ​ധി​പ​ത്യം അ​ർ​ഥ​പൂ​ർ​ണ​മാ​കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ, ടി.​കെ രാ​ജീ​വ് കു​മാ​ർ, സ​ണ്ണി​ക്കു​ട്ടി ഏ​ബ്ര​ഹാം, രാ​ജീ​വ് അ​ഞ്ച​ൽ, ടി.​പി മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​ത്ര​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷാ​ർ​ളി ബെ​ഞ്ച​മി​ന്‍റെ ലാ​ബ്രി​ന്ത് എ​ന്ന നോ​വ​ലി​ന്‍റെ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​ന​വും ന​ട​ന്നു. അ​ല​ങ്ക​രി​ച്ച പു​സ്ത​ക വ​ണ്ടി​യി​ലൂ​ടെ ക​ര​വാ​ളൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച നൂ​റു ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ലൈ​ബ്ര​റി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ഷൈ​നി ബെ​ഞ്ച​മി​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​നെ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ ഡോ​ക്കു​ഫി​ക്ഷ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​സു​നി​ൽ, ജെ.​ജ​യ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് നാ​യ​ർ. എ​സ്, അ​രു​ൺ കു​ഞ്ഞു​മോ​ൻ , എം.​ജോ​ൺ, പ്ര​ഫ. എ​സ്.​മോ​ഹ​ന​ൻ, ച​ന്തു തെ​ക്കേ​വീ​ട്, എ​ൻ. സ​ജി കു​മാ​ർ, ഷ​മീ​ന ലെ​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts