സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ വ്യക്തി ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്തവരാണ് ഫാന്‍സുകാര്‍! എല്ലാവരും പാര്‍വതിയ്‌ക്കൊപ്പം നില്‍ക്കണം; എഴുത്തുകാരന്‍ വൈശാഖന്‍

സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍. സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്യുന്നവരാണ് അവര്‍ എന്നും വൈശാഖന്‍ കുറ്റപ്പെടുത്തി. നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ വൈശാഖന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെല്ലാം തരം അധിക്ഷേപങ്ങളാണ് അവര്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാന്‍ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീര്‍ണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ പറഞ്ഞു.

 

 

Related posts