ലോകകപ്പ് യോഗ്യത: അർജന്‍റീനയ്ക്ക് സമനില മാത്രം

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് അർജന്‍റീനയ്ക്ക് സമനില. വെനസ്വേലയാണ് അർജന്‍റീനയെ (1-1) സമനിലയിൽ തളച്ചത്. ഇതോടെ അര്‍ജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലായി.

സൂപ്പര്‍താരം ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, എന്നിവരുൾപ്പെടെ കളത്തിലിറങ്ങിയിട്ടും അർ‌ജന്‍റൈൻ സൂപ്പർ താരനിരയ്ക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയതീരത്തെത്താനായില്ല. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച വെനസ്വേലക്കെതിരെ അർജന്‍റീനയുടെ ഗോൾ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നിയാണ് കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ മെസിക്കും കൂട്ടർക്കുമായില്ല.

രണ്ടാം പകുതിയില്‍ ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേലയാണ് മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റ് മാത്രമേ ഈ ആഹ്ലാദം നീണ്ടു നിന്നുള്ളു. സെല്‍ഫ് ഗോളിന്‍റെ രൂപത്തില്‍ അടുത്ത ഗോൾ ഭാഗ്യം അര്‍ജന്‍റീനക്കൊപ്പമെത്തി. റോള്‍ഫ് ഫ്‌ളെച്ചറാണ് സ്വന്തം വലയില്‍ പന്തടിച്ചു കയറ്റിയത്.

 

Related posts