ന​ടി നി​മി​ഷ സ​ജ​യ​ന്‍ 20 ല​ക്ഷ​ത്തി​ന്റെ നി​കു​തി വെ​ട്ടി​ച്ചു ! രേ​ഖ പു​റ​ത്തു വി​ട്ട് സ​ന്ദീ​പ് വാ​ര്യ​ര്‍…

ന​ടി നി​മി​ഷ സ​ജ​യ​ന്‍ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ​ത് ജി​എ​സ്ടി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്റെ രേ​ഖ​ക​ള്‍ പു​റ​ത്ത് വി​ട്ട് ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍.

നി​മി​ഷ 20.65 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​ച്ച​താ​യു​ള്ള രേ​ഖ​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്ക് അ​യ​ച്ച സ​മ​ന്‍​സ് പ​രി​ഗ​ണി​ച്ച് ഹാ​ജ​രാ​യ ഇ​വ​രു​ടെ അ​മ്മ ഇ​തു സം​ബ​ന്ധി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു.

ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ക​ണ്ടെ​ത്ത​ലെ​ന്നും മ​റ്റു ചി​ല ന്യൂ​ജ​ന​റേ​ഷ​ന്‍ താ​ര​ങ്ങ​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു ന​ട​ത്തു​ന്നു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം പാ​ടെ നി​ഷേ​ധി​ച്ച് നി​മി​ഷ​യു​ടെ അ​മ്മ ആ​ന​ന്ദ​വ​ല്ലി രം​ഗ​ത്തെ​ത്തി. നി​മി​ഷ നേ​ര​ത്തെ ജി​എ​സ്ടി എ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ചു നി​കു​തി വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ നോ​ട്ടീ​സ് അ​യ​ച്ച​താ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.

അ​തു ക​ഴി​ഞ്ഞ് 2020-21 സ​മ​യ​ത്ത് ജി​എ​സ്ടി എ​ടു​ത്തു​വെ​ന്നും പി​ന്നീ​ടു​ള്ള​തെ​ല്ലാം ക്ലി​യ​ര്‍ ആ​ണെ​ന്നും ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.

സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…

പ്ര​മു​ഖ ന​ടി നി​മി​ഷ സ​ജ​യ​ന്‍ ഒ​രു കോ​ടി പ​തി​നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​നം ഒ​ളി​പ്പി​ച്ച് വ​ച്ച​താ​യി സം​സ്ഥാ​ന ജി​എ​സ്ടി ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി.

നി​മി​ഷ​യു​ടെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​രം ല​ഭി​ച്ച ജി​എ​സ്ടി വ​കു​പ്പ് അ​വ​ര്‍​ക്ക് സ​മ​ന്‍​സ് ന​ല്‍​കു​ക​യും നി​മി​ഷ​യു​ടെ അ​മ്മ ആ​ന​ന്ദ​വ​ല്ലി എ​സ് നാ​യ​ര്‍ ഹാ​ജ​രാ​വു​ക​യും ചെ​യ്തു.

വ​രു​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പി​ശ​ക് സം​ഭ​വി​ച്ച​താ​യി അ​വ​ര്‍ സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നി​മി​ഷ സ​ജ​യ​ന്‍ വ​രു​മാ​നം ഒ​ളി​പ്പി​ച്ച് വ​ച്ച​താ​യാ​ണ് സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ങ്ങ​നെ 20.65 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി നി​മി​ഷ സ​ജ​യ​ന്‍ വെ​ട്ടി​ച്ച​താ​യും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും ഉ​ള്ള സം​സ്ഥാ​ന ജി​എ​സ്ടി ജോ​യ​ന്റ് ക​മ്മീ​ഷ​ണ​ര്‍ (ഐ​ബി)​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ടു​ന്നു.

സം​സ്ഥാ​ന​ത്തെ ന്യൂ ​ജ​ന​റേ​ഷ​ന്‍ സി​നി​മാ​ക്കാ​ര്‍ നി​കു​തി അ​ട​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വി​വാ​ദ​മാ​ക്കി​യ ആ​ളു​ക​ള്‍ ത​ന്നെ​യാ​ണ് നി​കു​തി അ​ട​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം എ​ന്ന് പ​റ​യി​ല്ല​ല്ലോ. സം​സ്ഥാ​ന ജി​എ​സ്ടി​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ടാ​ക്‌​സ് ചോ​ദി​ച്ചി​ട്ട് ന​മ്മ​ള് കൊ​ടു​ത്തി​ട്ടി​ല്ല .. പി​ന്നെ​യാ…

Related posts

Leave a Comment