സാ​നി​യ​യും മാ​ലി​ക്കും തീ​രു​മാ​നം മാ​റ്റി​യോ ? വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ റി​യാ​ലി​റ്റി​ഷോ​യി​ല്‍ ഒ​ന്നി​ച്ച് സാ​നി​യ​യും മാ​ലി​ക്കും…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യ്ബ് മാ​ലി​ക്കും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും താ​ര​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല.

ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​നി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് താ​ര​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ര്‍​ത്തി​യു​ള്ള റി​യാ​ലി​റ്റി ഷോ​യു​മാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സി​ന്റെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്.

പാ​കി​സ്ഥാ​നി​ലെ ആ​ദ്യ ഉ​ര്‍​ദു ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​ണ് ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സ്. ‘ദി ​മി​ര്‍​സ മാ​ലി​ക് ഷോ’ ​എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് സാ​നി​യ​യേ​യും ഷൊ​യ്ബ് മാ​ലി​ക്കി​നേ​യും ഒ​ന്നി​ച്ച് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി ഉ​ട​ന്‍ ത​ന്നെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​യി​ല്‍ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍.

ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment