സാ​നി​യ​യും മാ​ലി​ക്കും തീ​രു​മാ​നം മാ​റ്റി​യോ ? വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ റി​യാ​ലി​റ്റി​ഷോ​യി​ല്‍ ഒ​ന്നി​ച്ച് സാ​നി​യ​യും മാ​ലി​ക്കും…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യ്ബ് മാ​ലി​ക്കും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും താ​ര​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​നി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് താ​ര​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ര്‍​ത്തി​യു​ള്ള റി​യാ​ലി​റ്റി ഷോ​യു​മാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സി​ന്റെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ ആ​ദ്യ ഉ​ര്‍​ദു ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​ണ് ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സ്. ‘ദി ​മി​ര്‍​സ മാ​ലി​ക് ഷോ’ ​എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് സാ​നി​യ​യേ​യും ഷൊ​യ്ബ് മാ​ലി​ക്കി​നേ​യും ഒ​ന്നി​ച്ച് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി ഉ​ട​ന്‍ ത​ന്നെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​യി​ല്‍ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍. ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

നടന്‍ പ്രസന്നയുടെ റിയാലിറ്റിഷോ ‘സൊപ്പന സുന്ദരി’ വന്‍വിവാദത്തിലേക്ക് ! മത്സരാര്‍ഥികള്‍ വേദിയിലെത്തുന്നത് അര്‍ഥനഗ്നരായി; ഹോളിവുഡ് സ്‌റ്റൈലിലുള്ള അല്‍പ വസ്ത്രധാരണത്തിനെതിരേ വന്‍ പ്രതിഷേധം…

നടന്‍ പ്രസന്ന അവതാരകനായ തമിഴ് റിയാലിറ്റി ഷോ സൊപ്പന സുന്ദരിയ്‌ക്കെതിരേ വന്‍പ്രതിഷേധമുയരുന്നു. മത്സരാര്‍ത്ഥികളുടെ അശ്ലീല പ്രദര്‍ശനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. ഇതിനായി നിരവധി മത്സരങ്ങളും ടാസ്‌കുകളും നല്‍കുന്നുണ്ട്. മലയാളിയായ പാര്‍വതി നായര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ മെന്റര്‍മാരായി എത്തുന്നത്. വന്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അണിയേണ്ടത് ഗ്ലാമര്‍ വസ്ത്രങ്ങളാണെന്നതാണ് പരിപാടിയുടെ മറ്റൊരു വശം.ഹോളിവുഡ് സ്‌റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകള്‍ക്ക് നേരെ ഡിസ് ലൈക്ക് ആക്രമണവും വ്യാപകമാണ്. വന്‍ വിമര്‍ശനമാണ് ഷോയ്ക്ക് എതിരെ ഉയരുന്നത്.

Read More

ആര്യയുടെ വിവാഹ റിയാലിറ്റി ഷോ കത്തിക്കയറുന്നു; ആറു മലയാളി പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പുറത്ത്; പുതിയ വിവാദങ്ങള്‍ ഇങ്ങനെ…

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയുടെ റേറ്റിംഗ് കത്തിക്കയറുന്നു. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ഇതിനിടെ പല വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.റിയാലിറ്റി ഷോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ആര്യയുടെ വധുവാകാനായി മത്സരത്തില്‍ പതിനാറു സുന്ദരികളാണ് പങ്കെടുക്കുന്നത്. അതില്‍ ആറുപേര്‍ മലയാളികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ ആര്യ മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നു. എങ്ക വീട്ടു മാപ്പിളൈ എന്നാണ് റിയാലിറ്റിഷോയുടെ പേര്. റിയാലിറ്റിഷോയിലെ ആദ്യ എലിമിനേഷന്‍ റൗണ്ട് പൂര്‍ത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ ഏറെ സംശയങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷന്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ…

Read More

ആര്യയുടെ ഭാര്യയാകാനുള്ള പോരാട്ടം മുറുകുന്നു ! തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വധുവാകാനുള്ള റിയാലിറ്റി ഷോയില്‍ കയ്യടി നേടുന്ന രണ്ടു മലയാളി പെണ്‍കുട്ടികളെക്കുറിച്ചറിയാം…

വ്യത്യസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ യുവത്വത്തിന്റെ മനസിലിടം നേടിയ താരമാണ് ആര്യ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് സെതിരകത്താണ് ആര്യയെന്ന പേരില്‍ താരമായത്. സുന്ദരനായ താരം പെണ്‍കുട്ടികളുടെ ഇടനെഞ്ചില്‍ നിറഞ്ഞ് അവിവാഹിതനായി നില്‍ക്കുമ്പോഴായിരുന്നു ആ വിവരം തുറന്നു പറഞ്ഞത്. തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ ആര്യ ഫേസ്ബുക്കില്‍ വീഡിയോയും ഇട്ടു.ഇതിന് മറുപടിയായി ഒരു ലക്ഷത്തിലധികം കോളുകളും, അപേക്ഷകളുമാണ് ലഭിച്ചത്. ഇതോടെ വിവാഹം ഒരു റിയാലിറ്റി ഷോയാക്കി മാറ്റിയിരിക്കുകയാണ്. തമിഴ് ചാനലിലെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലേയ്ക്കായി 16 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മത്സര വിജയിയെ ആര്യ വിവാഹം ചെയ്യുമെന്നാണ് പ്രഖ്യാപനം.ഇതില്‍ രണ്ടു മലയാളി പെണ്‍കുട്ടികളും ഇടം നേടിയിട്ടുണ്ട്. മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധയരായ സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ രണ്ടു പേരേയും…

Read More