ഗര്‍ഭിണിയായതിന് പിന്നാലെ വിവാഹബന്ധം അവസാനിപ്പിക്കുന്നു ? വാര്‍ത്തകളോടു പ്രതികരിച്ച് സഞ്ജന ഗല്‍റാണി…

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം നടി സഞ്ജന ഗല്‍റാണി അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നടി വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയും എത്തി.

ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

എന്നാല്‍ സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്.

എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്.

വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment