ഗര്‍ഭിണിയായതിന് പിന്നാലെ വിവാഹബന്ധം അവസാനിപ്പിക്കുന്നു ? വാര്‍ത്തകളോടു പ്രതികരിച്ച് സഞ്ജന ഗല്‍റാണി…

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം നടി സഞ്ജന ഗല്‍റാണി അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നടി വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയും എത്തി. ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്. എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.

Read More

കന്നഡ നടിമാരെ ഉപയോഗിച്ച് നടത്തിയ ഹണിട്രാപ്പില്‍ വീണവരില്‍ പ്രമുഖ ക്രിക്കറ്റ് കളിക്കാരും ! കളിക്കാര്‍ നടിമാര്‍ക്കൊപ്പം വിദേശങ്ങളില്‍ കറങ്ങിയതിന്റെ വിവരങ്ങള്‍ പുറത്ത്; വിവേക് ഒബ്‌റോയിയുടെ ഭാര്യ സഹോദരന്‍ ആദിത്യ ആല്‍വ ഒളിവില്‍; ലഹരിക്കേസില്‍ വമ്പന്‍ ട്വിസ്റ്റ്‌ …

കന്നട സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍. അന്വേഷണം ക്രിക്കറ്റ് ലോകത്തേക്കും വ്യാപിപ്പിക്കുകയാണ്. സിനിമാ സെറ്റുകളില്‍ ബാഗുകളില്‍ ലഹരിമരുന്നുമായാണ് ചില നടിമാര്‍ എത്തുന്നതെന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി,പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ തുടങ്ങിയവര്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി സൂചനകളുണ്ട്. കന്നഡ നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു. സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിക്കുകയാണ് കേന്ദ്ര ഏജന്‍സി. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രിക്കറ്റിലേക്കും എത്തുന്നത്. അതിനിടെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാര്‍ട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആല്‍വ എവിടെയാണെന്നു യാതൊരു സൂചനയുമില്ല. ഹെബ്ബാള്‍ തടാകത്തോടു…

Read More

സഞ്ജന ഗല്‍റാണി ‘മയക്കുമരുന്ന് റാണിയോ’ ? ശ്രീലങ്കയിലെ കാസിനോകള്‍ കേന്ദ്രീകരിച്ച് നടി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷണം…

കന്നഡ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് റാക്കറ്റ് കേസ് പുതിയ തലത്തിലേക്ക്. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ബംഗളുരുവുവില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് പാതയുടെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ചൂതാട്ടകേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയും തമ്മില്‍ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി. അതേസമയം, നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്‍ട്ടി സംഘാടകനായ വിരേന്‍ ഖന്നയുടേയും പൊലീസ് കസ്റ്റഡി 16 വരെ നീട്ടി. സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ശ്രീലങ്ക കേന്ദ്രീകരിച്ച്…

Read More