ഒരുകാരണവശാലും രാമലീല കാണില്ല! സിനിമ വിജയിച്ചാല്‍ അത് നായകന്റെ കഴിവുതന്നെയാണ്; ഞാനിപ്പോഴും ഇരയായ പെണ്‍കുട്ടിയ്‌ക്കൊപ്പം; എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയ നാള്‍തൊട്ട് അദ്ദേഹത്തെ തള്ളിപ്പറയുന്ന വ്യക്തിയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശാരദക്കുട്ടി. സിനിമ കലാരൂപമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ഒരുപാടുപേര്‍ ബുദ്ധിമുട്ടി ചെയ്യുന്നതാണ് സിനിമയെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും പറയുന്ന ശാരദക്കുട്ടി, ഈ വാദം നടത്തുന്നവരൊന്നും തന്നെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് തിയേറ്ററുകളില്‍ എത്തി മറ്റ് താരങ്ങളുടെ ചിത്രം കൂകി തോല്‍പ്പിക്കുമ്പോള്‍ ഈ വാദവുമായി എത്താതെന്തെന്നും അവര്‍ ചോദിക്കുന്നു.

സിനിമ കാണണമോ കാണാതിരിക്കണമോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ദിലീപ് ചിത്രം രാമലീല ഒരുകാരണവശാലും കാണില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. പ്രബലരുടെ ശബ്ദത്തിനുമുന്നില്‍ എന്റെ ശബ്ദം വളരെ നേര്‍ത്തതാണ്. എനിക്കെന്നല്ല ആര്‍ക്കും അവരെ തോല്‍പ്പിക്കാനാവില്ല. ഈ ചിത്രം നടന്റേത് മാത്രമല്ല മറ്റ് പലരുടെതുമാണെന്ന് പറയുന്നവര്‍ ഈ ചിത്രം വന്‍ വിജയം നേടിയാല്‍ ഈ വിജയം നടന്റെതല്ലെന്ന് പറയാന്‍ തയ്യാറാകുമോയെന്നും ശാരദക്കുട്ടി ചോദിക്കുന്നു. ആരോപണത്തിന് ഇരയായ ദിലീപ് കുറ്റവാളിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നത്.

നീതിക്ക് വേണ്ടി പൊരുതുന്ന പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നും ശാരദക്കുട്ടി പറഞ്ഞു. രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനമായിരിക്കുമെന്ന് ശാരദക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്ത് കൊടുക്കണമെന്നെ ആ പാവം ആവശ്യപ്പെട്ടിട്ടുളളു പോലും, രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാപരിപാടി മറന്ന് രാമലീല കാണാന്‍ 28ന് തീയേറ്ററില്‍ പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍ എന്നായിരുന്നു അവരുടെ പ്രതികരണം.

Related posts