കാറ്റാടിയും വന്നില്ല, കാറ്റും വന്നില്ല! കാറ്റാടിയന്ത്രത്തിന്റെ പേരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍; സരിതയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

തി​രു​വ​ന​ന്ത​പു​രം:​സ​രി​ത എ​സ്.​നാ​യ​രു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി നി​ര​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കാ​റ്റാ​ടി യ​ന്ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​രി​ത​യ്ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ജാ​മ്യ​ത്തി​നു സ​രി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലെം​സ് പ​വ​ർ ആ​ൻ​ഡ് ക​ണ​ക്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ മൊ​ത്തം വി​ത​ര​ണ അ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. ഇ​തി​ലേ​ക്കാ​യി 4,50,000 രൂ​പ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ൽ അ​ശോ​ക് കു​മാ​ർ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ എ​ത്താ​താ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി നി​ല​വി​ലി​ല്ലെ​ന്ന മ​ന​സി​ലാ​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​കു​ന്ന​ത്. 2009 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ഇ​ന്ദി​ര ദേ​വി, ഷൈ​ജു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

Related posts