വീ​ട് കു​ത്തി​തു​റ​ന്ന് ഏഴ് പവൻ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വം; വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​മ്മാ​പ്പി​ള്ളി: പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​തു​റ​ന്ന് ഏ​ഴു പ​വ​ൻ ക​വ​ർ​ന്നു സം​ഭ​വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ ഇ​ന്ന് രാ​വി​ലെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​മ്മാ​പ്പി​ള്ളി കൊ​ട​പ്പു​ള്ളി വീ​ട്ടി​ൽ ഇ​ന്ദു വ​ത്സ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ​സ്വ​ർ​ണം ക​വ​ർ​ന്ന​ത്. എ​ട്ടു ജോ​ഡി ക​മ്മ​ലും, ഒ​രു സ്വ​ർ​ണ മാ​ല​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തൃ​പ്ര​യാ​റി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​ന്ദു​വ​ത്സ​നും, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യും രാ​വി​ലെ വീ​ടു പൂ​ട്ടി പോ​യ​താ​യി​രു​ന്നു.

ഇ​ന്ന​ലെ​വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.​വീ​ടി​നു പു​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തെ അ​ല​മാ​രി കു​ത്തി​തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് എ​സ്. ഐ ​കെ.​എ​സ് സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts