പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം മാറുന്നില്ല; കോട്ടയം ജില്ലയിൽ ക്യാമ്പിലുള്ളത് 26,620പേർ

കോ​ട്ട​യം: ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ 160 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 26,620 പേ​ർ. ഇ​തി​ൽ 8260 കു​ടും​ബ​ങ്ങ​ളു​ണ്ട്. 11,374 പു​രു​ഷ​ൻ​മാ​രും 12,138 സ്ത്രീ​ക​ളും 3108 കു​ട്ടി​ക​ളു​മു​ണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്‍റെ മ​ഴ കാര്യമായി ജില്ലയിൽ പെ​യ്യാ​തെ വന്നാൽ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം.

കോ​ട്ട​യം താ​ലൂ​ക്കി​ൽ മാ​ത്രം 9554 പേ​രാ​ണ് 106 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 3832 പു​രു​ഷ​ൻ​മാ​രും 4337 സ്ത്രീ​ക​ളു​മു​ണ്ട്. 1385 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ട്ട​യം താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ളു​ള്ള​ത്. വൈ​ക്ക​ത്ത് 22 ക്യാ​ന്പു​ക​ളി​ലാ​യി 4129 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു. 5821 പു​രു​ഷ​ൻ​മാ​രും 6026 സ്ത്രീ​ക​ളും 1089 കു​ട്ടി​ക​ളും അ​ട​ക്കം 12236 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു.

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ ആ​റ് ക്യാ​ന്പു​ക​ളി​ലാ​യി 903 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു. ഇ​വ​രി​ൽ 1421 പേ​ർ പു​രു​ഷ​ൻ​മാ​രും 1995 പേ​ർ സ്ത്രീ​ക​ളും 541 പേ​ർ കു​ട്ടി​ക​ളു​മാ​ണ്. ആ​കെ 3459 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ൽ 26 ക്യാ​ന്പു​ക​ളി​ലാ​യി 671 പേ​ർ ക​ഴി​യു​ന്നു. 208 കു​ടും​ബ​ങ്ങ​ളു​ണ്ട്. 296 പു​രു​ഷ​ൻ​മാ​രും 280 സ്ത്രീ​ക​ളും 93 കു​ട്ടി​ക​ളു​മു​ണ്ട്. വാ​രി​ശേ​രി-​തൂ​ത്തൂ​ട്ടി റൂ​ട്ടി​ൽ ഇ​പ്പോ​ഴും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ ക​യ​റി​യ വെ​ള്ള​മി​റ​ങ്ങി​യി​ല്ല.

കോ​ട്ട​യം – കു​മ​ര​കം റൂ​ട്ടി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. തി​രു​വാ​ർ​പ്പ് റൂ​ട്ടി​ലും ഗ​താ​ഗ​തം ഭാ​ഗി​ക​മാ​ണ്. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വെ​ള്ളം ഇ​ന്ന​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റി​യ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി.

അ​യ​ർ​ക്കു​ന്നം, വി​ജ​യ​പു​രം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, കു​മ​ര​കം, നീ​ണ്ടൂ​ർ, അ​തി​ര​ന്പു​ഴ, ത​ല​യാ​ഴം, വെ​ച്ചൂ​ർ, ത​ല​യോ​ല​പ്പ​റ​ന്പ്, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. അ​യ്മ​നം, കു​മ​ര​കം, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ​യും വെ​ള്ളം ഉ​യ​ർ​ന്നു. നി​ല​വി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ജി​ല്ല​യി​ൽ അ​ല​ർ​ട്ട് ഒ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള മ​ഴ മാ​ത്ര​മേ​യു​ണ്ടാ​കൂ​വെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ജി​ല്ല​യി​ൽ 2.25 സെ​ന്‍റീ മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച പെ​യ്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ലെ മ​ഴ​ക്കു​റ​വി​നും പ​രി​ഹാ​ര​മാ​യി. ഓ​ഗ​സ്റ്റി​ന്‍റെ തു​ട​ക്ക​ത്തി​ൽ മ​ഴ​ക്കു​റ​വ് 25 ശ​താ​ന​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന​ലെ​യ​തു നാ​ലു ശ​ത​മാ​ന​ത്തി​ലെ​ത്തി. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് ഇ​ന്ന​ലെ വ​രെ 1384 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1332 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

Related posts