ജനവാസകേന്ദ്രത്തിൽ കാട്ടാനായുടെ അക്രമം;  പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ആനയ്ക്ക് മുന്നിൽ യുവാവിന്‍റെ  സെൽഫി എടുക്കൽ;  പോലീസ് പിടികൂടിയപ്പോൾ യുവാവ് പറഞ്ഞതിങ്ങനെ…

ഇ​രി​ട്ടി: വി​ള​ക്കോ​ട് ചാ​ക്കാ​ട് കാ​ട്ടാ​ന​യു​ടെ ഒ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ​തി​രെ പോ​ലീ​സ് മ​ദ്യ​ല​ഹ​രി​യി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​ന് കേ​സെ​ടു​ത്തു. വ​ട്ട്യ​റ സ്വ​ദേ​ശി വി. ​സു​രേ​ഷി (36)നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി വ്യാ​പ​ക അ​ക്ര​മം ന​ട​ത്തു​മ്പോ​ള്‍ ആ​രും ആ​ന​യു​ടെ അ​ടു​ത്ത് പോ​ക​രു​തെ​ന്ന് പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ല​ത​വ​ണ മൈ​ക്ക് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് കാ​ട്ടാ​ന​യു​ടെ മു​ന്നി​ലെ​ത്തി സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് മു​ഴ​ക്കു​ന്ന് എ​സ്‌​ഐ പി. ​വി​ജേ​ഷ് പ​റ​ഞ്ഞു.

ആ​ന യു​വാ​വി​നെ ക​ണ്ട ഉ​ട​ന്‍ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്ക് തു​മ്പി​ക്ക​യ്യി​ല്‍ അ​ക​പെ​ടാ​തി​രി​ന്ന​തി​നാ​ല്‍ ദു​ര​ന്തം വ​ഴി​മാ​റി. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​പ്പോ​ള്‍ ത​ന്‍റെ വി​ദേ​ശ​ത്തു​ള​ള സു​ഹൃ​ത്തി​ന് ആ​ന​യു​ടെ സെ​ല്‍​ഫി​യ​യ​ക്കാ​നെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്.

ഹ​ര്‍​ത്താ​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് കാ​ട്ടാ​ന​യു​ടെ ചി​ത്രം പ​ക​ര്‍​ത്താ​നും കാ​ണാ​നു​മാ​യി ത​ടി​ച്ച് കൂ​ടി​യ​ത്. ഇ​ത് പ​ല​പ്പോ​ഴും പോ​ലീ​സും വ​നം വ​കു​പ്പി​നും കാ​ട്ടാ​ന​യെ റോ​ഡി​ല്‍ നി​ന്നും വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി.

Related posts