ഐപിഎസുകാർ നട്ടെല്ലില്ലാത്ത അടിമകൾ; സുരേന്ദ്രന്‍റെ അറസ്റ്റ് നിയമത്തിന്‍റെ ദുരുപയോഗമെന്ന് സെൻകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസുകാർ നട്ടെല്ലില്ലാത്ത അടിമകളായി മാറിയെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി.സെൻകുമാർ. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സെൻകുമാർ. ‌

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിയമത്തിന്‍റെ ദുരുപയോഗമാണെന്നും അറസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ സെൻകുമാർ സുരേന്ദ്രന്‍റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കണമെന്നും കൂട്ടിച്ചേർത്തു.

Related posts