പോലീസ് സ്റ്റേഷനിൽ തെറിയഭിഷേകം നടത്തി  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു;  കൊല്ലത്ത് നടന്ന സംഭവമിങ്ങനെ…

കൊ​ല്ലം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ എ​സ്എ​ഫ്ഐ- ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു ബ​ല​മാ​യി മോ​ചി​പ്പി​ച്ചു. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ​യാ​ണു പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി മോ​ചി​പ്പി​ച്ച​ത്.

ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണു സം​ഭ​വം. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ര​വി​പു​രം എ​സ്ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്എ​ഫ്ഐ കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി അം​ഗം സ​ച്ചി​ൻ ദാ​സി​നെ ഇ​റ​ക്കാ​നാ​ണു ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ൾ​പ്പെ​ട്ട സം​ഘം സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. സ്റ്റേ​ഷ​നി​ൽ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സു​കാ​ർ​ക്കു നേ​രെ പ്ര​വ​ർ​ത്ത​ക​ർ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു വാ​ഹ​നം മോ​ഷ്ടി​ച്ച​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണു പോ​ലീ​സ് സ​ച്ചി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. രേ​ഖ​ക​ൾ കൃ​ത്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​യാ​ളെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നി​ടെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ അ​സ​ഭ്യ​വ​ർ​ഷം.

സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ച്ചി​ൻ​ദാ​സ്, ഡി​വൈ​എ​ഫ്ഐ മ​യ്യ​നാ​ട് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​വ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Related posts