ആഹ്ലാദിപ്പിന്‍ ആര്‍മാദിപ്പിന്‍ ! ഷക്കീല ആരാധകരെ സന്തോഷപുളകിതരാക്കി പുതിയ കലണ്ടര്‍ ;വീടുകളില്‍ ഇനി 12 ഗെറ്റപ്പില്‍ ഷക്കീലയായി റിച്ച ഛദ്ദ നിറഞ്ഞു നില്‍ക്കും…

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീല , നോട്ട് എ പോണ്‍ സ്റ്റാര്‍’. ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രചാരണത്തിനായി കലണ്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഷക്കീല സിനിമകളുടെ പോസ്റ്ററുകളുടെ മാതൃകയിലാണ് കലണ്ടറിലെ പേജുകള്‍ രൂപകല്കന ചെയ്തിരിക്കുന്നത്. 12 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെ നായിക റിച്ച ഛദ്ദ കലണ്ടറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷക്കീല 16-ാം വയസില്‍ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമായിരുന്ന ഷക്കീല പിന്നീട് അഡല്‍ട്ട് സിനിമകളില്‍ നിന്ന് വിടവാങ്ങി മുഖ്യധാരാ സിനിമകളില്‍ സജീവമാവുകയായിരുന്നു.അതിഥി താരമായി ചിത്രത്തിന്റെ അവതരണ ഭാഗത്തില്‍ ഷക്കീലയും എത്തുന്നുണ്ട്. മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts