ഷക്കീലയുടെ മരണത്തില്‍ ദുരൂഹത! ‘ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടു; വിരോധം തീര്‍ക്കാന്‍ ‘ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍

നാ​വാ​സ് മേ​ത്ത​ർ

Crime

ത​ല​ശേ​രി: ഭ​ർ​തൃ​മ​തി​യും ര​ണ്ടു പി​ഞ്ചു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. പാ​നൂ​ർ ചെ​ണ്ട​യാ​ട് പു​ത്ത​ല​ത്ത് വീ​ട്ടി​ൽ ഷ​ക്കീ​ല (25) യെ ​ഭ​ർ​തൃ​ഗൃ​ഹ​മാ​യ എ​ലാ​ങ്കോ​ട് തി​രു​വാ​ൽ പ​ള്ളി​ക്കു സ​മീ​പം പു​ളി​യു​ള്ള​പ​റ​ന്പ​ത്ത് വീ​ട്ടി​ലാ​ണ് 2016 ഡി​സം​ബ​ർ 24ന് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

ഷ​ക്കീ​ല​യു​ടെ മാ​താ​വ് ഖ​ദീ​ജ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സ​ന്വേ​ഷ​ണം ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാ​മി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് യൂ​സ​ഫ് (30), ബ​ന്ധു​വാ​യ സ​ഫി​യ (44) എ​ന്നി​വ​രെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. യൂ​സ​ഫും ബ​ന്ധു​വാ​യ യു​വ​തി​യും ത​മ്മി​ലു​ള്ള അ​വി​ഹി​ത​ബ​ന്ധം നേ​രി​ൽ ക​ണ്ട ഷ​ക്കീ​ല​യെ ഈ ​വി​രോ​ധം വ​ച്ച് ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

സം​ഭ​വ​ദി​വ​സം യു​വ​തി ഗോ​വ​ണി​യി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച വി​വ​രം. ഡി​സം​ബ​ർ 24ന് ​അ​ർ​ധ​രാ​ത്രി യു​വ​തി മ​രി​ച്ചി​ട്ടും പി​റ്റേ​ദി​വ​സം രാ​ത്രി 8.30 ഓ​ടെ​യാ​ണ് ത​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ച​തെ​ന്ന് ഷ​ക്കീ​ല​യു​ടെ അ​മ്മാ​വ​ൻ നാ​ച്ച​യി​ൽ അ​ഷ്റ​ഫ് രാ​ഷ്‌​ട്ര‌​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. രാ​ത്രി 12ന് ​മ​ര​ണം സം​ഭ​വി​ച്ചി​ട്ടും രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഷ​ക്കീ​ല​യെ ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ഗോ​വ​ണി​യി​ൽ​നി​ന്നു വീ​ണ​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ വി​വ​രം. എ​ന്നാ​ൽ ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത തോ​ന്നു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ഷ്റ​ഫ് പ​റ​യു​ന്നു.

ര​ണ്ട​ര വ​യ​സും എ​ട്ടു​മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളാ​ണ് ഷ​ക്കീ​ല​യ്ക്കു​ള്ള​ത്. വീ​ടി​ന്‍റെ മു​ക​ളി​ലെ ജ​നാ​ല​യി​ലാ​ണ് ഷ​ക്കീ​ല തൂ​ങ്ങി​മ​രി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ അ​റി​ഞ്ഞാ​ൽ നാ​ണ​ക്കേ​ടാ​കു​മെ​ന്ന് ക​രു​തി അ​റു​ത്ത് മു​റി​ച്ച് ക​ട്ടി​ലി​ൽ കി​ട​ത്തു​ക​യും വീ​ടി​നു​ള്ളി​ലെ ര​ക്ത​ക്ക​റ​ക​ൾ തു​ട​ച്ചു​നീ​ക്കി​യ​താ​യും ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ മ​ര​ണം ന​ട​ന്ന വീ​ട്ടി​ലെ ക​ട്ടി​ലി​ൽ ര​ക്ത​ക്ക​റ ക​ണ്ട​തും ഷ​ക്കീ​ല​യു​ടെ ക​ണ്ണി​നും ചെ​വി​ക്കും തോ​ളി​നും ഏ​റ്റ പ​രി​ക്കു​ക​ളും ദു​രൂ​ഹ​ത​യു​ള​വാ​ക്കി​യി​ട്ടു​ണ്ട്.

306 ാംവ​കു​പ്പ് പ്ര​കാ​രം ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റ​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക‌​ളി​ൽ സ​ഫി​യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ജ​യി​ൽ മോ​ചി​ത​യാ​യി. എ​ന്നാ​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് യൂ​സ​ഫി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ജാ​മ്യ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ജ​യി​ൽ മോ​ചി​ത​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പ്ര​തി​യാ​യ ഭ​ർ​തൃ​മാ​താ​വ് ഖ​ദീ​ജ (56) ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. 12ന് ​കോ​ട​തി വി​ധി പ​റ​യും.

Related posts