കെയ്റോ (ഈജിപ്ത്): ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ജൂണിയർ വേൾഡ് കപ്പ് റൈഫിൾ/പിസ്റ്റൾ/ഷോട്ട്ഗണിൽ ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ജോഡികളായ ശാംഭവി ക്ഷീർസാഗർ, ദിവ്യാൻഷു ദേവാംഗൻ എന്നിവർ 499.9 റിക്കാർഡ് സ്കോർ നേടി സ്വർണ മെഡൽ നേടി. ഈജിപ്തിലെ കെയ്റോയിലായിരുന്നു മത്സരം.
ചൈനീസ് തായ്പേയിയുടെ സായ് ചീ-യിംഗ്, ചെൻ യു-ആൻ സഖ്യം 498.3 പോയിന്റുമായി വെള്ളിയും ഫ്രഞ്ച് ജോഡിയായ ടിഫെൻ പോംസ്, ഗാസ്പാർഡ് ലെസിയർ സഖ്യം 434.4 പോയിന്റുമായി വെങ്കലവും നേടി.
കെയ്റോ ജൂണിയർ ലോകകപ്പിൽ ഇന്ത്യ 12 മെഡലുകളുമായി (നാല് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം) പട്ടികയിൽ മുന്നിലാണ്.
