വൈക്കം: വൈക്കത്ത് സൂര്യാതപമേറ്റ വീട്ടമ്മ ചികിത്സ തേടി. വൈക്കം നഗരസഭ കാരയില്‍ അരുണേന്ദുവില് വിജി ഇന്ദ്രപാല(63)നാണ് സൂര്യാതപമേറ്റത്. മുഖത്തും കൈകളിലും പൊള്ളലേറ്റ ഇവര്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
കടുത്ത ചൂട്:കറവപ്പശു ചത്തു
വൈക്കം: നാലു മാസം ഗർഭി ണിയായ കറവപ്പശു കടുത്ത ചൂടിനെ തുടർന്ന് ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിന്റെ പത്ത് വയസ് പ്രായമുള്ള 13 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് ഇന്നലെ വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽനിന്ന് നുരയും പതയും വന്ന് വയറിളകിയതിനെത്തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു.
80, 000 രൂപയോളം വില വരുന്ന കറപ്പശുവായിരുന്നു ഇത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വന്നുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെട്ടശേഷം പശുവിനെ മറവു ചെയ്തു.കഴിഞ്ഞ മാസവും സമാനരീതിയിൽ പ്രസവം നടന്ന് 28-ാം ദിനത്തിൽ 12 ലിറ്റർ പാൽ ലഭിച്ചിരുന്ന കറവപ്പശു ചത്തിരുന്നു. 30 വർഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന മാർട്ടിന് തുടർച്ചയായി രണ്ട് കറവപ്പശുക്കൾ ചത്തത് കനത്ത പ്രഹരമായി.
17 പശുക്കളും ഒരു എരുമയും അടങ്ങുന്ന മാർട്ടിന്റെ പശുഫാമിൽ 12 കറവപ്പശുക്കളാണുള്ളത്. ഇതിൽ ചൂട് ദിനംപ്രതി വർധിച്ചുവരുന്നത് കന്നുകാലികളെ പ്രതികൂലമായി ബാധിക്കുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം ഉപജീവനവും വഴിമുട്ടുമെന്ന സ്ഥിതിയാണുള്ളതെന്ന് മാർട്ടിൻ പറയുന്നത്.
