ഷ​റാ​റയ്ക്ക് ശേഷി കുറവെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ വിവാദം കത്തുന്നു; രണ്ടാം പ്രതിയായ ഇളയമ്മ ജയിലേക്ക് പോയത് കൈക്കുഞ്ഞുമായി

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ്ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന്‍റെ ലൈം​ഗി​ക ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​ര​ണ​ക്ക​ണ​മെ​ന്ന ഹ​ർ​ജി കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.

പ്ര​തി​ക്ക് ലൈം​ഗി​ക ശേ​ഷി​യി​ല്ലെ​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്രോ​സി​ക്യൂ​ഷ​ൻ മു​ന്നോ​ട്ട് വെ​ച്ച​ത്. ഇ​തി​നി​ട​യി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി​യാ​യ യു​വ​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കൈ​ക്കു​ഞ്ഞു​മാ​യാ​ണ് യു​വ​തി ജ​യി​ലി​ലേ​ക്ക് പോ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​ന്‍റെ അ​റ​സ്റ്റ് ധ​ർ​മ​ടം പോ​ലീ​സ് ജ​യി​ലി​ൽ വെ​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​തി​രൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യു​ടെ ഭ​ർ​ത്താ​വു കൂ​ടി​യാ​യ ഒ​ന്നാം പ്ര​തി​യെ ക​തി​രൂ​ർ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment