ഭാര്യയുടെ വേഷം അനിസ്ലാമികമെന്ന് വിമര്‍ശനം; ക്രിക്കറ്റര്‍ ഷമിക്ക് പ്രമുഖരുടെ പിന്തുണ

shemi

ന്യൂഡല്‍ഹി: ഭാര്യയുടെ വേഷത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളിയവര്‍ക്കെതിരേ രംഗത്തുവന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പ്രമുഖരുടെ പിന്തുണ. ബോളിവുഡില്‍ നിന്നും ഫര്‍ഹാന്‍ അക്തര്‍, ജാവേദ് അക്തര്‍ എന്നിവരും മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഇന്ത്യന്‍ പേസറെ പിന്തുണച്ച് രംഗത്തു.

ഷമിയുടെ ഭാര്യയുടെ വേഷം വളരെ മാന്യമായതാണെന്നും മനോരോഗം ബാധിച്ച ചിലര്‍ക്കാണ് പ്രശ്‌നമെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ നാണക്കേണ്ടാക്കുന്ന കമന്റുകളാണ് ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയല്‍ പ്രചരിക്കുന്നത്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ടെന്നും ഷമിക്ക് കുടുംബത്തിനും പൂര്‍ണ പിന്തുണ താന്‍ നല്‍കുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ട്വിറ്റ് ചെയ്തു.

ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ഷമിയുടെ ഭാര്യയ്ക്ക് താന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു. ധൈര്യമായി മുന്നോട്ടുപോകൂ. ഈ വേഷത്തില്‍ നിങ്ങള്‍ നന്നായിട്ടുണ്ട്. ഭര്‍ത്താവ് ഷമിക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഫര്‍ഹാന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ ടെന്നിസ് താരം സാനിയ മിര്‍സയും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഷമി ഡിസംബര്‍ 23ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ കുടുംബത്തിന്റെ ചിത്രമാണ് വിവാദത്തിന് കാരണമായത്. ചിത്രത്തില്‍ ഷമിയുടെ ഭാര്യ അനിസ്ലാമിക വേഷം ധരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നതാണ് വിവാദത്തിന് തുടക്കം. ഷമി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയും നല്‍കി. തന്റെ കുടുംബത്തിന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും മറ്റാരും പഠിപ്പിക്കേണ്ടെന്നുമായിരുന്നു ഷമിയുടെ മറുപടി.

Related posts