ചങ്ങനാശേരിയിലെ മതമൈത്രി കേരളത്തിനു മാതൃകയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

ktm-newaanaചങ്ങനാശേരി: മതസൗഹാര്‍ദ്ദ സന്ദേശമുയര്‍ത്തി ചന്ദനക്കുടം ദേശീയാഘോഷത്തിന് പ്രൗഢ സമാപനം. ആഘോഷത്തിന് തുടക്കംകുറിച്ചുപള്ളിയങ്കണത്തില്‍ നടന്ന മാനവമൈത്രി സമ്മേളനത്തില്‍ ചന്ദനക്കുടം ദേശീയാഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.ചങ്ങനാശേരിയിലെ മതമൈത്രി കേരളത്തിനു മാതൃകയാണെന്നും മൈത്രിയുടെ സംസ്‌കാരം മുഖമുദ്രയാകണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പുതൂര്‍ പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് പി.എസ്എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

മാനവമൈത്രിസംഗമം സി.എഫ് തോമസ്എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചന്ദനക്കുടംഘോഷയാത്ര എന്‍എസ്എസ് നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജയിംസ് പാലക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ മാനവമൈത്രി സന്ദേശം നല്‍കി.

തുടര്‍ന്ന് രണ്ടുദിവസങ്ങളിലായി നടന്ന ചന്ദനക്കുടംഘോഷയാത്രക്ക് നഗരസഭ, കാവില്‍ ഭഗവതി ക്ഷേത്രം, താലൂക്ക് കച്ചേരി, എക്‌സൈസ്, ഫയര്‍സ്‌റ്റേഷന്‍, പോസ്റ്റ് ഓഫീസ്, രാജേശ്വരി കോപ്ലക്‌സ്, എന്‍എസ്എസ് ആസ്ഥാനം, ഹിദായത്ത് നഗര്‍, തൃക്കൊടിത്താനം രകേ്തശ്വരിക്ഷേത്രം, ഇരൂപ്പാകവല, ഫാത്തിമാപുരം, മാരിയമ്മന്‍കോവില്‍, പട്ടത്തിമുക്ക്, സാംബവ മഹാസഭ, ചന്തക്കടവ് മൈതാനം, മൂസാവരി ജംഗ്ഷന്‍, പോലീസ് സ്‌റ്റേഷന്‍, മെത്രാപ്പോലീത്തന്‍പള്ളി, കവല ജംഗ്ഷന്‍, നേര്‍ച്ചപ്പാറ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ഊഷ്മളമായ വരവേല്പ് നല്‍കി. ഇന്നലെ രാത്രി എട്ടു മുതല്‍ 9.30വരെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ഹൃദ്യമായ വരവേല്പാണ് നല്‍കിയത്.

Related posts