43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി

മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം.

മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്.

1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.

സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും.

രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ വരും. ദിലീപ് മിമിക്രി രംഗത്തു നിന്നുളള ആളായതു കൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന്‍ പറയും.

അതുകൊണ്ട് കൂടെ വരുന്നത് സന്തോഷമായിരുന്നു. അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നു. സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല.

പേരുകള്‍ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ല. മമ്മൂട്ടിയുടെയും മുകേഷിന്റെയും കീഴില്‍ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവര്‍.

അപ്പോള്‍ ദിലീപ് എന്റെ അടുത്ത് വന്ന് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്കിന് ഒരല്‍പ്പം സ്‌പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തത്.

അന്ന് മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്നു ദിലീപ്. തടി തോന്നിക്കായി അന്ന് പത്ത് നാല്‍പത്തിമൂന്ന് സെന്റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തി നില്‍ക്കുന്ന സ്ഥലത്ത് സ്വെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് ദിലീപ് വന്നത്.

നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലീപ് ആ സെറ്ററിട്ട് നിന്നു. ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്.

കാരണം മറ്റ് താരശരീരങ്ങള്‍ ആവശ്യപ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം. ഷിബു ചക്രവര്‍ത്തി പറയുന്നു.

Related posts

Leave a Comment