കണ്ണൂർ കോർപറേഷൻ മേയറായി  സു​മാ ബാ​ല​കൃ​ഷ്ണ​ൻ തെരഞ്ഞെടുക്കപ്പെട്ടു  

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി യു​ഡി​എ​ഫി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി.​സു​ഭാ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​മാ ബാ​ല​കൃ​ഷ്ണ​ന് 28 വോ​ട്ടു ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മേ​യ​റു​മാ​യി​രു​ന്ന ഇ.​പി. ല​ത​യ്ക്ക് 25 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒരു വോട്ട് അസാധുവായി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ൻ.

എ​ഐ​സി​സി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കി​ഴു​ന്ന വാ​ർ​ഡി​ൽ നി​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും ചേ​ലോ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സു​മാ ബാ​ല​കൃ​ഷ്ണ​ൻ നി​ല​വി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​ണ്. കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്.

സൗ​ദി​യി​ലെ അ​ഡ്നോ​ക്ക് ക​ന്പ​നി​യു​ടെ മും​ബൈ​യി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ കാ​പ്പാ​ട്ടെ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​രാ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൻ കൗ​ശി​ൽ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​ണ്. മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ​മ​യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹി​ളാ സം​ഘ​ട​ന​യി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

ഓ​ഗ​സ്റ്റ് 17ന് ​യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലാ​ണ് മേ​യ​ർ ഇ.​പി. ല​ത പു​റ​ത്താ​യ​ത്.ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്ക് മാ​റി വോ​ട്ടു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ 26 നെ​തി​രേ 28 വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം വി​ജ​യി​ച്ച​ത്. തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി​മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.

28 യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 26 വോ​ട്ടാ​യി​രു​ന്നു.രാ​ഗേ​ഷി​ന്‍റെ പി​ന്തു​ണ​യോ​ടെ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ.​പി. ല​ത മൂ​ന്നു​വ​ർ​ഷ​വും പ​ത്തു​മാ​സ​വു​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം കൈ​യാ​ളി​യി​രു​ന്ന​ത്.

Related posts