സിക്കിമിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

സി​ക്കി​മി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ നോ​ർ​ത്ത് സി​ക്കിം ചു​ങ്താം​ഗി​ൽ നി​ന്ന് 56 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ഐ​ടി​ബി​പി അ​റി​യി​ച്ചു. ഇ​തി​ൽ 52 പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചു​ങ്‌​താ​ങ്ങി​ൽ ഐ​ടി​ബി​പി റെ​സ്‌​ക്യൂ ടീം ​നി​ർ​മ്മി​ച്ച റോ​പ്പ്‌​വേ വ​ഴി 56 പേ​രെ (52 പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും) വി​ജ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യും ട്വീ​റ്റ് ചെ​യ്തിട്ടുണ്ട്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കാ​ണാ​താ​യ 81 പേ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 30 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ സം​ഭ​വി​ച്ച മേ​ഘ​വി​സ്ഫോ​ട​നം മൂ​ലം ഉ​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യം സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ലാ​യി 41,870 ആ​ളു​ക​ളെ ബാ​ധി​ച്ചു. തി​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക റ​ഡാ​ർ, ഡ്രോ​ണു​ക​ൾ എ​ന്നി​വ​ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

ഇ​തു​വ​രെ 2,563 പേ​രെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. 6,875 പേ​ർ സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​രം​ഭി​ച്ച 30 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 1,320-ല​ധി​കം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും  സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ലാ​യി 13 പാ​ല​ങ്ങ​ൾ ഒ​ലി​ച്ചു​പോ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ മം​ഗ​ൻ ജി​ല്ല​യി​ലെ ലാ​ച്ച​ൻ, ലാ​ചു​ങ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment